Friday, September 14, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.31 AM

മാലിന്യം തള്ളുന്നവര്‍ക്ക്‌ 'പണി കൊടുക്കാന്‍' ഓപ്പറേഷന്‍ ക്ലീന്‍ സിറ്റിയുമായി ഇരിട്ടി നഗരസഭ

uploads/news/2018/08/238421/2.jpg

ഇരിട്ടി: നഗരസഭ പരിധിയില്‍ മാലിന്യം വലിച്ചെറിയുന്ന വിരുതന്‍മ്മാര്‍ക്ക്‌ ഇനി പിടി വീഴും. പ്ലാസ്‌റ്റിക്‌ കത്തിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും ഇതിനായി
നഗരസഭ ഓപ്പറോഷന്‍ ക്ലീന്‍ സിറ്റി സ്‌ക്വാഡ്‌ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. ഇരിട്ടി നഗരസഭ പ്രദേശത്ത്‌ പുഴയിലും തോടുകളിലും കുടിവെള്ള സ്രോതസ്സുകളിലും ജനവാസകേന്ദ്രങ്ങളിലും റോഡരികുകളിലും അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെ വലിച്ചെറിയുന്നവരെയും വഴിയോരങ്ങളിലും മറ്റ്‌ സ്‌ഥാപനങ്ങളുടെ പരിസരത്തും പ്ലാസ്‌റ്റിക്‌ കത്തിക്കുന്നവരെയും കണ്ടെത്തുന്നതിനായാണ്‌ ക്ലീന്‍ സിറ്റി സ്‌ക്വാഡ്‌ രൂപീകരിച്ചത്‌. നഗരസഭാ പരിധിയിലെ ഓരോ വാര്‍ഡിലും വാര്‍ഡ്‌ സാനിറ്റേഷന്‍ കമ്മറ്റിയുടെ നിയന്ത്രണത്തിലായിരിക്കും സ്‌ക്വാഡ്‌ പ്രവര്‍ത്തിക്കുക.വാര്‍ഡിലെ മാലിന്യം വലിച്ചെറിയാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരിക്കും.
ജലാശയങ്ങള്‍ പൊന്തക്കാടുകള്‍, റോഡരികുകള്‍ പുഴയോരങ്ങള്‍ എന്നിവിടങ്ങളിലും മറ്റ്‌പൊതു സ്‌ഥലങ്ങളിലും ചെങ്കല്‍ ക്വാറികളിലും മാലിന്യം നിക്ഷേപിക്കുന്നവരെയും ഇതിന്‌ വാഹനം ഉപയോഗിക്കുന്നവരെയും കണ്ടെത്തി രേഖാമൂലം വാര്‍ഡ്‌ സാനിറ്റേന്‍ കമ്മറ്റി വഴി നഗരസഭയിലും പോലീസ്‌ സ്‌റ്റേഷനിലും അറിയിക്കും. ഇവര്‍ക്കെതിരെ കേസ്‌ എടുക്കകയും പിഴ ഈടാക്കുകയും ചെയ്ും.യഈടാക്കിയ പിഴയുടെ 25 ശതമാനം തുക വാര്‍ഡുകള്‍ക്ക്‌ നല്‍കാനും തീരുമാനിച്ചു. വീടുകള്‍ കയറി പ്ലാസ്‌റ്റിക്‌ ശേഖരിക്കുന്നഹരിതസേന വശം പ്ലാസ്‌റ്റിക്ക്‌ നല്‍കാതെ വീടുകളിലും പൊതു സ്‌ഥലങ്ങളിലും പ്ലാസ്‌റ്റിക്‌ കത്തിക്കുന്നവരുടെ വിവരങ്ങളും സ്‌ക്വാഡ്‌ വഴി ശേഖരിച്ച്‌ നിയമ നടപടികള്‍ കൈക്കൊള്ളുവാനും യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ ക്ലീന്‍ സിറ്റി എന്ന പേരില്‍ ആസൂത്രണം ചെയ്‌ത ഈ പദ്ധതി സെപ്‌തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും.
പദ്ധതി ആസൂത്രണത്തിനായി നഗരസഭ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ പി പി അശോകന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ ഉസ്‌മാന്‍ചാലിയാടന്‍,പി ശ്രീജിത്ത്‌ പദ്ധതി വിശദീകരിച്ചു. നഗരസഭ സെക്രട്ടറി അന്‍സല്‍ ഐസക്ക്‌,എ എസ്‌ ഐ പ്രഭാകരന്‍,കൗണ്‍സിലര്‍മാരായ പി വി മോഹനന്‍,പി പി ഉസ്‌മാന്‍,പി എം രവീന്ദ്രന്‍,അബ്‌ദുള്‍ റഹ്‌മാന്‍,സി മുഹമ്മദലി സംസാരിച്ചു. വിവിധ രാഷ്ര്‌ടീയ സംഘടനാ പ്രതിനിധികളും വ്യാപാരികളും യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 03 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW