Tuesday, November 13, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.31 AM

പുരളി മല ഇക്കോ ടൂറിസം പദ്ധതി ;പ്രതീക്ഷ കൈവിടാത്തെ വിനോദസഞ്ചാരികള്‍

uploads/news/2018/08/238420/1.jpg

മട്ടന്നൂര്‍: മാലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രകൃതി രമണീയമായ പുരളിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇക്കോ ടൂറിസം പദ്ധതിക്ക്‌ വേണ്ടിയുള്ള കാത്തരിപ്പ്‌ അനന്തമായി നീളുന്നു. സമുദ്രനിരപ്പില്‍ നിന്ന്‌ 3,000 അടി ഉയരത്തില്‍ സ്‌ഥിതി ചെയ്ുയന്ന പ്രകൃതി രമണീയമായപുരളിമലയില്‍ ഇക്കോ ടൂറിസം പദ്ധതിക്കായി
3.33 കോടി രൂപയുടെ എസ്‌റ്റിമേറ്റ്‌ ഉണ്ടാക്കി സര്‍ക്കാര്‍ തലത്തില്‍ സമര്‍പ്പിച്ചുവെങ്കിലും ഒരു വര്‍ഷം പിന്നിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം നടത്താന്‍ പോലും നടത്താന്‍ ടൂറിസം വകുപ്പിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.
പദ്ധതി പ്രകാരം ആദ്യഘട്ടമായി രണ്ടു കോടി രൂപ കഴിഞ്ഞ വര്‍ഷം അനുവദിക്കുന്നമെന്ന്‌ പ്രഖ്യാപിച്ചുവെങ്കിലും അതും സര്‍ക്കാറിന്റെ ഫയലില്‍ മാത്രമായി മാറി. സമുദ്രനിരപ്പില്‍ നിന്നു 3,000 അടി ഉയരത്തില്‍ സ്‌ഥിതി ചെയ്യുന്നു പുരളിമലയില്‍ അപൂര്‍വ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ്‌. മലകളും താഴ്‌വാരവും കടലും അടക്കം നാലുവശത്തും പ്രകൃതി ഒരുക്കിയ അതിമനോഹരമായ കാഴ്‌ചയാണ്‌ പുരളിമലയില്‍ ഉള്ളത്‌.
മലയുടെ ഒരു ഭാഗത്തേക്കു റോഡ്‌ പണിതതോടെ ഇപ്പോഴും പുരളിമലയിലേക്കു സഞ്ചാരികള്‍ വരുന്നത്‌ പതിവായിട്ടുണ്ട്‌.കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡി.ടി.പി.സി) നേതൃത്വത്തിലാണ്‌ ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്‌. പദ്ധതി പ്രകാരം
റോപ്പ്‌ വേ, കളിസ്‌ഥലം, പോളി ഹൗസ്‌, ലൈറ്റിങ്‌, മഡ്‌ ഹൗസ്‌, ലാന്‍ഡ്‌ സ്‌കേപ്പിങ്‌, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, സണ്‍ സെറ്റ്‌ വ്യു, വാച്ച്‌ ടവര്‍ എന്നിവയാണ്‌ രുപകല്‍പ്പന ചെയ്‌തത്‌..
കണ്ണുര്‍ വിമാനത്താവളം വരുന്നതോടെ കണ്ണുരില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ഏറ്റവും കുടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ്‌ പൂരളി മലയുടെ സൗന്ദര്യം.

Ads by Google
Advertisement
Friday 03 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW