Monday, November 12, 2018 Last Updated 43 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.31 AM

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം രാഷ്ര്‌ടത്തിന്‌ മുതല്‍ക്കൂട്ട്‌: ഇ.പി.ജയരാജന്‍

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം രാഷ്ര്‌ടത്തിന്‌ മുതല്‍ക്കൂട്ടാണെന്നും രാജ്യത്തെ മറ്റ്‌ വിമാനത്താവളങ്ങള്‍ പരിശോധിച്ച്‌ യാതൊരു ദോഷവും ഉണ്ടാകാത്ത വിധത്തിലും പിന്നീട്‌ വിപുലീകരിക്കാന്‍ കഴിയുന്ന രീതിയിലുമാണ്‌ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതെന്ന്‌ ഇ.പി. ജയരാജന്‍ എം.എല്‍.എ. കണ്ണൂര്‍ വിമാനത്താവള പ്രദേശത്തെ നിര്‍മാണ പുരോഗതി വിലയിരുത്താനത്തിയതായിരുന്നു എം.എല്‍.എ. വിദേശ- ആഭ്യന്തര സര്‍വ്വീസുകള്‍ നടത്തുന്നതോടുകൂടി കിഴക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക്‌ പടിഞ്ഞാറന്‍ രാജ്യങ്ങളുമായും പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക്‌ കിഴക്കന്‍ രാജ്യങ്ങളുമായും ബന്ധപ്പെടാന്‍ കഴിയുന്നതോടെ ഇതൊരു ട്രാന്‍സിറ്റ്‌ പോയന്റായി മാറും. ഇത്‌ ജില്ലയുടെ വികസനത്തിന്‌ കുതിപ്പേകും. യാത്രക്കാര്‍ക്കും യാത്രയയക്കാന്‍ എത്തുന്നവര്‍ക്കും എല്ലാവിധ സൗകര്യങ്ങള്‍ ഒരുക്കി ആകര്‍ഷകമായ നിലയില്‍ മനോഹരമായാണ്‌ വിമാനത്താവളം രൂപകല്‌പ്പന ചെയ്‌തിരിക്കുന്നത്‌. തീവ്ര പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടത്തി വിമാനത്താവളം രാഷ്ര്‌ടത്തിന്‌ സമര്‍പ്പിക്കാനായി ഒരുക്കി നിര്‍ത്തിയ മുഴുവന്‍ ജീവനക്കാരും അഭിമാനമര്‍ഹിക്കുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന വ്യോമയാന മന്ത്രാലയം യോഗത്തില്‍ മന്ത്രാലയം സെക്രട്ടറി അതീവ താല്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച്‌ സെപ്‌റ്റംബര്‍ 15ന്‌ മുമ്പ്‌ എല്ലാവിധ ലൈസന്‍സുകളും ലഭ്യമാകുന്നതോടെ കേരളത്തിന്റെ ഓണ സമ്മാനമായി വിമാനത്താവളം രാഷ്ര്‌ടത്തിന്‌ സമര്‍പ്പിക്കാന്‍ കഴിയും. വിമാനത്താവള നിര്‍മ്മാണത്തിനും പൂര്‍ത്തീകരണത്തിനും മാധ്യമങ്ങളുടെ പങ്ക്‌ വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Friday 03 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW