Friday, September 14, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.31 AM

മാടായിക്കാവ്‌ ക്ഷേത്രഭൂമി കൈയേ്േറ്റങ്ങളെ ഒഴിപ്പിക്കും

പഴയങ്ങാടി: മാടായിക്കാവ്‌ ക്ഷേത്രഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും - ദേവസ്വം പ്രസിഡന്റ്‌ ഒ.കെ.വാസു. മാടായി കാവിന്‌ സമീപം സ്വകാര്യ വ്യക്‌തിമതില്‍ കെട്ടി കൈയേറ്റം നടത്തി എന്ന്‌ ക്ഷേത്ര നവീകരണ സമീതിയുടെ പരാതി അന്വേഷിക്കാന്‍ എത്തിയതായിരുന്നു.ഒ.കെ.വാസു. മാടായിക്കാവ്‌ ക്ഷേത്രഭൂമി 600 ഏക്കറിലധികം ഉണ്ടായെന്നും ഇന്ന്‌ അത്‌ മൂന്നൂറ്‌ ഏക്കറില്‍ കുറവായ ഭൂമിയെ ഉള്ളുവെന്നും അതില്‍ നിന്ന്‌ തന്നെ സ്വകാര്യ വ്യക്‌തികളും ,മത സംഘടനകളുംകോളജ്‌, വാട്ടര്‍ ടാങ്ക്‌ സ്വകാര്യസ്‌ക്കൂള്‍ അടക്കം മാടായി പാറ കൈയേ്േറ്റം ചെയ്‌ത് നിര്‍മ്മിച്ചതാണെന്ന്‌ പരാതി ഉണ്ടെന്നും ഇത്തരം കൈയേറ്റങ്ങള്‍ സൂക്ഷ്‌മപരിശോധനക്ക്‌ വിധേയമാക്കി. ജനങ്ങള്‍ക്ക്‌ ദോഷം വരാത്ത രീതിയില്‍ നടപടിയെടുക്കുമെന്നും കൈയേറ്റങ്ങളുമായിനിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്‌.ഇതുമായി ബന്ധപെട്ട്‌ കേസുകളുമായി ശക്‌തമായി മുന്നോട്ട്‌ പോകുമെന്നും കേസിന്റെ വിജയത്തിനായി ടാസ്‌ക് ഫോഴ്‌സ് രൂപികരിക്കുമെന്നും പ്രസിഡന്റ്‌ ഒ കെ.വാസു .മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.ഇത്തരത്തിലുള്ള കൈയേറ്റങ്ങള്‍ ശ്രദ്ധ യില്‍ പെടുത്തിയിട്ടും ചിറക്കല്‍ കോവിലകം ട്രസ്‌റ്റ് ലെയ്‌സണ്‍ ഓഫീസറടക്കം കണ്ടില്ലെന്ന്‌ നടിക്കുന്നതില്‍ പ്രതിഷേധിച്ചും മാടായിക്കാവ്‌ വള്ളികെട്ട്‌ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ക്ഷേത്രം നവീകരണ സമിതിയുടെ നേതൃത്വത്തില്‍ പ്രതി താത്മകമായി 19ന്‌ മനുഷ്യ വേലി നിര്‍മ്മിച്ച്‌ ജനകീയ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുന്നതായും സംരക്ഷണ സമിതി അറിയിച്ചു. മാടായിപ്പാറ ദേവസ്വം ഭൂമിയിലെ അനധികൃത കൈയേറ്റങ്ങളുമായി ബന്ധപെട്ട്‌ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ ഹൈകോടതികളില്‍ ഉള്‍പടെ നിരവധി കേസുകള്‍ നടത്തിയെങ്കിലും ജയിക്കാറില്ല. ബന്ധപെട്ട ഉദ്യോഗസ്‌ഥര്‍ ചില കേസുകളില്‍ കോടതിയില്‍ ഹാജരാവത്തതിനാല്‍ സ്വകാര്യ കൈയേറ്റങ്ങള്‍ക്ക്‌ ഇത്‌ തുണയായിട്ടുണ്ട്‌. രണ്ട്‌ വര്‍ഷം മുന്നേ മാടായി പറ ദേവസ്വം ഭൂമി അളന്ന്‌ തിട്ടപെടുത്തണമെന്നുള്ള ജില്ലാ കലക്‌ടറുടെ നിര്‍ദേശം തഹസില്‍ദാറുടെ ചുവപ്പ്‌ നാടായില്‍ കുടുങ്ങിയ നിലയിലാണ്‌.

Ads by Google
Advertisement
Friday 03 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW