Friday, September 14, 2018 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.29 AM

നിമിഷയുടെ മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ്‌

uploads/news/2018/08/238404/4.jpg

കൊച്ചി: കിഴക്കമ്പലം എടത്തിക്കരയില്‍ ഇതര സംസ്‌ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിമിഷയുടെ മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണെന്ന്‌ പ്രാഥമിക നിഗമനം. അക്രമിയുടെ വെട്ടേറ്റ്‌ നിമിഷയുടെ കഴുത്തില്‍ 15 സെന്റീമീറ്റര്‍ നീളത്തിലും മൂന്ന്‌ സെന്റിമീറ്റര്‍ ആഴത്തിലുമുണ്ടായ മുറിവിലൂടെ അമിതമായി രക്‌തം വാര്‍ന്നുപോയി മരിക്കുകയായിരുന്നു. ശ്വാസനാളം പൂര്‍ണമായും അന്നനാളം ഭാഗികമായും മുറിഞ്ഞുപോയി. തുടര്‍ന്ന്‌ അമിത രക്‌തസ്രാവമുണ്ടായി. രക്‌തം ശ്വാസനാളത്തിലേക്ക്‌ ഇറങ്ങിയതായാണു പോസ്‌റ്റ്മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാര്‍ അനുമാനിക്കുന്നത്‌.
ഇതിന്റെ ഫലമായി ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചു. ശരീരത്തിലുണ്ടായിരുന്ന മറ്റു പരുക്കുകള്‍ അക്രമി കത്തിവീശിയപ്പോള്‍ ഓടിമാറിയപ്പോഴുണ്ടായതായിരിക്കും. പ്രാഥമിക വിവരങ്ങളാണു പുറത്തുവന്നിട്ടുള്ളത്‌. വിശദമായ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഈ ആഴ്‌ച തന്നെ അന്വേഷണ സംഘത്തിന്‌ കൈമാറും.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെയാണു മോഷണശ്രമം തടയുന്നതിനിടെ കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട്‌ വാര്‍ഡ്‌ എടത്തിക്കര മോത്തിക്കരമോളത്ത്‌ അന്തിനാട്ട്‌ തമ്പിയുടെ മകള്‍ നിമിഷ (20) യെ പശ്‌ചിമബംഗാള്‍ മുന്‍ഷിദാബാദ്‌ ജാലംഗി സ്വദേശി ബിച്ചു മുല്ല (32) കഴുത്തറുത്ത്‌ കൊലപ്പെടുത്തിയത്‌. മുത്തശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച നിമിഷയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങിയാണ്‌ ഇയാള്‍ അക്രമിച്ചത്‌. നിമിഷയുടെ നിലവിളികേട്ട്‌ ഓടിയെത്തിയ പിതൃസഹോദരന്‍ ഏലിയാസിനും അയല്‍വാസി അബ്ബാസിനും സംഭവത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു.

Ads by Google
Advertisement
Friday 03 Aug 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW