Sunday, November 18, 2018 Last Updated 13 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.29 AM

മഞ്‌ജുഷയുടെ വിയോഗം: വളയന്‍ ചിറങ്ങരയുടെ തീരാനഷ്‌ടം

uploads/news/2018/08/238403/3.jpg

പെരുമ്പാവൂര്‍: വാഹനാപകടത്തെത്തുടര്‍ന്ന്‌ ഇന്നലെ മരണമടഞ്ഞ മഞ്‌ജുഷയുടെ വിടവാങ്ങള്‍ ഒരു ഗ്രാമത്തിന്റെയും നൂറ്റമ്പതോളം നൃത്ത വിദ്യാര്‍ഥികളുടെയും തീരാദുഖമായി.
നൃത്തവും പാട്ടുമെന്ന കലയെ മാത്രമല്ല പ്രഫഷണല്‍ നാടക ശാലയായ സുവര്‍ണ തീയേറ്ററും വിവേകാനന്ദ ആര്‍ട്‌സും അടങ്ങുന്ന വളയം ചിറങ്ങരയെന്ന സമ്പൂര്‍ണ കലാ ഗ്രാമത്തിന്റെ ഒരു കാലഘട്ടത്തിന്റെ കല കൂടിയാണ്‌ ഇല്ലാതാകുന്നത്‌.
ചാനല്‍ റിയാലിറ്റി ഷോയിലൂടെ പാട്ടുകാരിയെന്നു മഞ്‌ജുഷ മോഹന്‍ദാസ്‌ പേരെടുത്തപ്പോഴും നൃത്തത്തില്‍ മഞ്‌ജുഷ ചെറു പ്രായത്തില്‍ തന്നെ 100 കണക്കിനു ശിഷ്യ ഗണങ്ങളെ വാര്‍ത്തെടുത്തിരുന്നു.
മൂന്നു വയസു മുതല്‍ പാട്ടും ഡാന്‍സുമായി ഈ മിടുക്കി നാട്ടുകാരുടെ അഭിമാന കലാകാരിയായി വളര്‍ന്നു. സ്‌കൂള്‍ സംസ്‌ഥാന തലങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. യു.പി. സ്‌കൂള്‍ പഠനത്തോടൊപ്പം വീട്ടില്‍ ഡാന്‍സ്‌ പഠിപ്പിക്കലും 10 വര്‍ഷമായി വളയന്‍ ചിറങ്ങരയില്‍ ലാസിയ സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ ആന്‍ഡ്‌ മ്യൂസിക്‌ എന്ന സ്‌ഥാപനവും നടത്തി വരികയായിരുന്നു.
കലാമണ്ഡലം സുമതി, വസന്ത തുടങ്ങിയ പ്രമുഖരുടെ കീഴിലാണു മഞ്‌ജുഷ നൃത്തം അഭ്യസിച്ചത്‌. എം.എ. ഭരതനാട്യം കഴിഞ്ഞ്‌ ഒരു പ്രദേശത്തെ മുഴുവന്‍ നൃത്ത കലാകാരുടെ ഗുരു തന്റെ 26-ാം വയസിലും വീണ്ടും ഉപരി പഠനത്തിന്‌ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എം.എ. നൃത്ത വിദ്യാര്‍ഥിയായിരിക്കുമ്പോഴാണു വിയോഗം.
മഞ്‌ജുഷയും കൂട്ടുകാരി അഞ്‌ജനയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കഴിഞ്ഞ 27ന്‌ കാലടി താണിപ്പുഴയില്‍ എതിരേ കള്ള്‌ കയറ്റിവന്ന മിനി ലോറിയുമായി ഇടിച്ചായിരുന്നു അപകടം.
പരുക്കേറ്റ അഞ്‌ജന(22) ഇപ്പോഴും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Ads by Google
Advertisement
Friday 03 Aug 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW