Sunday, November 18, 2018 Last Updated 19 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.29 AM

കുഞ്ഞു ശ്രേയയുടെ അച്‌ഛന്‍ കണ്‍തുറന്നു; ഇനിയും കടമ്പകള്‍ ബാക്കി

uploads/news/2018/08/238402/2.jpg

വാഴക്കുളം: മൂന്നുവയസുകാരി ശ്രേയക്ക്‌ ഇപ്പോഴും അച്‌ഛനെന്താണ്‌ സംഭവിച്ചതെന്ന്‌ മനസിലാകുന്നില്ല. അച്‌ഛന്‍ ശ്രീജിത്ത്‌ അപകടത്തില്‍പ്പെട്ട്‌ അബോധാവസ്‌ഥയിലായിട്ട്‌ 14 മാസം കഴിഞ്ഞു. ഹിറ്റാച്ചി ഓപ്പറേറ്ററായിരുന്ന പിതാവ്‌ ശ്രീജിത്ത്‌ ജോലി കഴിഞ്ഞു മടങ്ങവേ 2017 മേയ്‌ 28 ന്‌ രാത്രി കല്ലൂര്‍കാടുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ്‌ അന്നുമുതല്‍ അബോധാവസ്‌ഥയിലാണ്‌. അന്നവള്‍ക്ക്‌ ഒന്നരവയസ്‌. ഇന്ന്‌ അച്‌ഛന്റെ കിടക്കക്കരികില്‍ നില്‍ക്കുമ്പോഴും അച്‌ഛന്‌ വാവുവാണെന്ന്‌ അമ്മ അഞ്‌ജലിയും കല്ലൂര്‍ക്കാട്‌ പച്ചക്കറികട നടത്തുന്ന മുത്തശ്ശന്‍ സോമശേഖരനും മുത്തശ്ശി സതിയും പറഞ്ഞു കൊടുത്തത്‌ വച്ചിട്ടുള്ള അറിവ്‌ മാത്രമേ അവള്‍ക്കുള്ളൂ. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ്‌ അബോധാവസ്‌ഥയിലായിരുന്ന ശ്രീജിത്തിനെ അതുവഴി കടന്നുപോയ യാത്രക്കാരാണ്‌ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്‌.
മാസങ്ങളായി കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ന്യൂറോ വിഭാഗം പ്രഫസര്‍ ഡോ. ശ്രീകുമാറിന്റെ ചികിത്സയിലാണ്‌. 14 മാസം അബോധാവസ്‌ഥയിലായിരുന്ന ഇയാള്‍ അടുത്ത നാള്‍ മുതല്‍ കണ്‍ചിമ്മിത്തുടങ്ങിയതും കൈയ്യും കാലും ചെറുതായി അനക്കാന്‍ തുടങ്ങിയതും നല്ല ലക്ഷണമാണെങ്കിലും അടിയന്തര ശസ്‌ത്രക്രിയ ആവശ്യമാണെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. കഴുത്തു തുളച്ചിട്ടിരിക്കുന്ന ട്യൂബ്‌ നീക്കം ചെയ്യാനും അപകടത്തില്‍ തലയോട്ടിയില്‍ നിന്ന്‌ തെറിച്ചു പോയ അസ്‌ഥി ഭാഗം തിരികെപ്പിടിപ്പിക്കാനും ഉള്ള ശസ്‌ത്രക്രിയക്ക്‌ 3 ലക്ഷം രൂപയോളം ചെലവുവരും. അവിവാഹിതനായ ഏക സഹോദരന്‍ രഞ്‌ജിത്ത്‌ മൂവാറ്റുപുഴയിലെ സ്വകാര്യ സ്‌ഥാപനത്തില്‍ ജീവനക്കാരനാണ്‌. എത്ര കഷ്‌ടപ്പെട്ടും ജ്യേഷ്‌ഠന്‌ പുതുജീവന്‍ നല്‍കാന്‍ ശ്രമിക്കുമെന്നാണ്‌ ഇയാള്‍ പറയുന്നത്‌. ശ്രീജിത്ത്‌ അംഗമായിരുന്ന എര്‍ത്ത്‌ മൂവേഴ്‌സ് ആന്‍ഡ്‌ ഓപറേറ്റേഴ്‌സ് അസോസിയേഷന്റെയും പ്രാദേശിക സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തില്‍ മാതാവ്‌ സതി സോമശേഖരന്റെ പേരില്‍ യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ കല്ലൂര്‍ക്കാട്‌ ബ്രാഞ്ചില്‍ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 670302010002064. ഫോണ്‍: 7594810406, 9562452354.

Ads by Google
Advertisement
Friday 03 Aug 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW