Friday, September 14, 2018 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.29 AM

വാഹനയാത്രികര്‍ക്കു ഭീഷണിയായി വെള്ളക്കെട്ടും കുഴികളും

uploads/news/2018/08/238401/1.jpg

കൊച്ചി: വൈറ്റില അണ്ടര്‍പാസിലെ റോഡില്‍ വാഹനയാത്രികര്‍ക്കു ഭീഷണിയായി വെള്ളക്കെട്ടും കുഴികളും. താല്‍ക്കാലിക പണി നടത്തി രക്ഷപ്പെടുകയാണ്‌ പി.ഡബ്ല്യു.ഡി. പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിനു സമീപം അണ്ടര്‍പാസിലേക്കു പോകുന്ന വഴി മുഴുവന്‍ കുഴികളാണ്‌. വൈറ്റില മേല്‍പാല നിര്‍മാണത്തോടനുബന്ധിച്ച്‌ ഗതാഗതപരിഷ്‌കാരം നടപ്പാക്കിയപ്പോള്‍ കടവന്ത്ര ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും തമ്മനം പൊന്നുരുന്നി പാലമിറങ്ങി വരുന്ന വാഹനങ്ങളും ക്ഷേത്രത്തിനു സമീപം തിരിഞ്ഞ്‌ അണ്ടര്‍പാസിലൂടെയാണ്‌ പോകുന്നത്‌. വലിയ ഗതാഗതക്കുരുക്കാണ്‌ ഇവിടെ മിക്കപ്പോഴും അനുഭവപ്പെടുന്നത്‌. ഇടുങ്ങിയ അണ്ടര്‍ പാസിലൂടെ വലിയ വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ്‌ കടന്നുപോകുന്നത്‌. ഇതിനിടയിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ്‌ വലിയ വാഹനങ്ങള്‍ക്കടിയിലേക്കു പോകാനുള്ള സാധ്യതയും ഏറെയാണ്‌.
വൈറ്റില മേല്‍പാല നിര്‍മാണത്തോടനുബന്ധിച്ച്‌ പ്രധാന റോഡുകളിലും അനുബന്ധ സര്‍വീസ്‌ റോഡുകളിലും അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും അണ്ടര്‍പാസില്‍ തട്ടിക്കൂട്ടി ചെയ്ുകയയായിരുന്നു. വാഹനങ്ങള്‍ തുടര്‍ച്ചയായി കടന്നുപോകുമ്പോഴും സമീപത്തെ കാനയില്‍ വെള്ളം നിറഞ്ഞ്‌ റോഡിലേക്ക്‌ ഒഴുകുകയും ചെയ്യുമ്പോള്‍ വീണ്ടും വലിയ കുഴികള്‍ രൂപപ്പെടുന്നു.
കഴിഞ്ഞദിവസങ്ങളില്‍ പോലീസ്‌ വിളിച്ചറിയിച്ചതനുസരിച്ചാണ്‌ ഇവിടെ കുഴികള്‍ താല്‍ക്കാലികമായി നികത്തി പരിഹാരമുണ്ടാക്കിയത്‌. ഇന്നലെ വൈകുന്നേരവും ഗതാഗതം കുറച്ചുനേരം തടസപ്പെടുത്തി അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.
തമ്മനം-പൊന്നുരുന്നി പാലത്തിനു സമീപം ടൈല്‍ നിരത്തി കുഴികള്‍ നിരത്തിയിരുന്നു. ഇവിടത്തേക്കാള്‍ ശോച്യാവസ്‌ഥയിലാണ്‌ അണ്ടര്‍ പാസിലെ റോഡ്‌. രണ്ടും മൂന്നും പോലീസുകാര്‍ നിന്നാണ്‌ ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്‌.

Ads by Google
Advertisement
Friday 03 Aug 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW