Sunday, August 12, 2018 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.07 AM

എല്‍.ബി.എസ.്‌ എന്‍ജിനീയറിംഗ്‌ കോളേജ്‌ ഗവണ്‍മെന്റ്‌ ഏറ്റെടുക്കണം

uploads/news/2018/08/238047/1.jpg

കാസര്‍ഗോഡ്‌: കഴിഞ്ഞ 25 വര്‍ഷമായി കാസറഗോഡ്‌ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജായ എല്‍.ബി.എസ്‌ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുത്ത്‌ നിര്‍ദ്ധനരായ കുട്ടികള്‍ക്ക്‌ പഠിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന്‌ എല്‍.ബി.എസ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ കാസറഗോഡ്‌ യൂണിറ്റ്‌ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എന്‍.എ നെല്ലിക്കുന്ന്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. സംഘടനയുടെ സംസ്‌ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റും കെ.പി.സി.സി. സെക്രട്ടറിയുമായ കെ നീലകണ്‌ഠന്‍ അദ്ധ്യക്ഷത വഹിച്ചു. മുളിയാര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഖാലിദ്‌ ബെള്ളിപ്പാടി മുഖ്യ പ്രഭാഷണം നടത്തി. സംഘടനയുടെ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ ജയചന്ദ്രന്‍, ഡി.സി.സി സെക്രട്ടറിമാരായ എം. സി. പ്രഭാകരന്‍, കുഞ്ഞമ്പുനമ്പ്യാര്‍, മുസ്ലീം ലീഗ്‌ ഉദുമ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ. ബി. ഷാഫി, കോണ്‍ഗ്രസ്സ്‌ മണ്ഡലം പ്രസിഡണ്ട്‌ ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനയുടെ സംസ്‌ഥാന ജോയന്റ്‌ സെക്രട്ടറി ബിനോയ്‌ ഡി. എം. പണിക്കര്‍ നന്ദി പറഞ്ഞു. പുതിയ യൂണിറ്റ്‌ ഭാരവാഹികള്‍: സരിത്ത്‌ ദിവാകര്‍ (പ്രസിഡന്റ്‌), കീര്‍ത്തി വി. എസ.്‌ (വൈസ്‌ പ്രസിഡന്റ്‌്), അനില്‍കുമാര്‍ ടി. കെ. (സെക്രട്ടറി), ടോണിമോന്‍ ആന്റണി (ജോ.സെക്രട്ടറി), ഹരീന്ദ്രനാഥ്‌ പി. സി. (ട്രഷറര്‍)

Ads by Google
Advertisement
Thursday 02 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW