Friday, September 14, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.06 AM

എക്‌സൈസ്‌ ഉദ്യോഗസ്‌ഥരെന്ന വ്യാജേന പ്രതിയെ കടത്തിക്കൊണ്ടുപോയി പണം തട്ടി

uploads/news/2018/08/238046/4.jpg

കൊട്ടാരക്കര: എക്‌സൈസ്‌ ഉദ്യോഗസ്‌ഥരെന്ന വ്യാജേന മുന്‍ കഞ്ചാവ്‌ കേസ്‌ പ്രതിയായ പെരുങ്കുളം ബിജുഭവനില്‍ ബിജു(48)വിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ മൂന്നംഗസംഘത്തെ റൂറല്‍ ജില്ലാ ഷാഡോ സംഘം പിടികൂടി.
കുലശേഖരപുരം ആദിനാട്‌ തെക്ക്‌ പുത്തന്‍വീട്ടില്‍ ഗുരുലാല്‍ (27), വള്ളികുന്നം രാമന്‍ചിറ കൊച്ചുവിളി പടീറ്റതില്‍ മുനീര്‍ എന്നു വിളിക്കുന്ന നസീര്‍ (33), കരുനാഗപ്പള്ളി ആലുംകടവ്‌ നമ്പരുവികാല പുത്തന്‍വീട്ടില്‍ ഷാന്‍ (24) എന്നിവരെയാണ്‌ പിടിയിലായത്‌. മര്‍ദിച്ചവശനാക്കുകയും കത്തിചൂണ്ടി ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു.
നിരവധി കഞ്ചാവുകേസുകളില്‍ പ്രതിയായ ബിജുവിനെ ജയില്‍വാസത്തിനിടെയാണ്‌ ഷാന്‍ പരിചയപ്പെടുന്നത്‌. ബിജുവില്‍നിന്ന്‌ പണം തട്ടിയെടുക്കാനായി തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ഷാന്‍ ആസൂത്രണം ചെയ്യുകയായിരുന്നു.
വാടകയ്‌ക്കെടുത്ത കാറില്‍ എത്തിയ സംഘം എക്‌സൈസ്‌ ഉദ്യോഗസ്‌ഥരെന്ന്‌ ധരിപ്പിച്ചാണ്‌ ബിജുവിനെ കൂട്ടിക്കൊണ്ടുപോയത്‌.
കഞ്ചാവുമായി ഷാനു പിടിയിലായെന്നും ഷാന്റെ മൊഴിയനുസരിച്ചാണ്‌ കസ്‌റ്റഡിയിലെടുക്കുന്നതെന്നും സംഘം ധരിപ്പിച്ചു.
കാറിനുള്ളില്‍ ബിജുവിനെ മര്‍ദിച്ച സംഘം കത്തി കഴുത്തിലമര്‍ത്തി കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ഒരുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തു.
രാത്രി പതിനൊന്നരയോടെ ഭരണിക്കാവിനടുത്ത്‌ സിനിമാപ്പറമ്പില്‍ ബിജുവിന്റെ ഭാര്യ ഓട്ടോറിക്ഷയിലെത്തി നാല്‍പ്പതിനായിരം രൂപ സംഘത്തിനു കൈമാറി ബിജുവിനെ മോചിപ്പിച്ചു.
പരുക്കേറ്റ ഇയാള്‍ ബിജു കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സതേടുകയും തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കൊട്ടാരക്കര എസ്‌.ഐ. സി.കെ.മനോജ്‌, എസ്‌.ഐ. അരുണ്‍, ഷാഡോ എസ്‌.ഐ. ബിനോജ്‌, അംഗങ്ങളായ എ.സി.ഷാജഹാന്‍, ശിവശങ്കരപ്പിള്ള, ബി.അജയകുമാര്‍, ആഷിര്‍ കോഹൂര്‍, കെ.കെ.രാധാകൃഷ്‌ണപിള്ള എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്‌.

Ads by Google
Advertisement
Thursday 02 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW