Thursday, November 15, 2018 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.06 AM

കാന്‍സറായി വരുന്ന വര്‍ഗീയതയ്‌ക്ക് മരുന്ന്‌ ജനകീയ ശക്‌തി: കോടിയേരി

uploads/news/2018/08/238045/3.jpg

കൊട്ടാരക്കര: കാന്‍സറായി വരുന്ന വര്‍ഗീയതയ്‌ക്കു മരുന്ന്‌ ജനകീയ ശക്‌തിയാണെന്ന്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ആര്‍.എസ്‌.എസും എസ്‌.ഡി.പി.ഐയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ഗീയതയ്‌ക്കെതിരെ എല്‍.ഡി.എഫ്‌ കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്‌ട്രീയ വിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
തങ്ങളെ അനുകൂലിക്കാത്തവരെ കൊലപ്പെടുത്തുക എന്ന നയമാണ്‌ ആര്‍.എസ്‌.എസ്‌. സ്വീകരിച്ചു വരുന്നത്‌ ആര്‍.എസ്‌.എസിനെ എതിര്‍ക്കാന്‍വേണ്ടി പലതീവ്രവാദ സംഘടനകളും രൂപം കൊണ്ടു. അതില്‍ ഒന്നു മാത്രമാണ്‌ എസ്‌.ഡി.പി.ഐ.ആര്‍.എസ്‌.എസ്‌. എസ്‌.ഡി.പി.ഐയെയും എസ്‌.ഡി.പി.ഐ. ആര്‍.എസ്‌.എസിനെയും വളര്‍ത്തുകയാണ്‌. കേരളത്തില്‍ വര്‍ഗീയ കക്ഷികളെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത്‌ എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കരുത്താണ്‌.
എല്‍.ഡി.എഫ്‌ നേതാവ്‌ കെ.എസ്‌. ഇന്ദുശേഖരന്‍നായര്‍ അധ്യക്ഷനായിരുന്നു. മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള, മുന്‍ മന്ത്രി പി.കെ. ഗുരുദാസന്‍, കെ.എന്‍. ബാലഗോപാല്‍, എസ്‌. സുദേവന്‍, വി. രവീന്ദ്രന്‍നായര്‍, കെ. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 02 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW