Tuesday, November 20, 2018 Last Updated 35 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.06 AM

600 പൊതി കഞ്ചാവുമായി ഒരാള്‍ പിടിയില്‍

uploads/news/2018/08/238044/2.jpg

കൊല്ലം: സ്‌കൂട്ടറില്‍ വില്‍പനയ്‌ക്കായി കൊണ്ടുവന്ന 600 പൊതി കഞ്ചാവുമായി ഒരാള്‍ എക്‌സൈസിന്റെ പിടിയിലായി. ശാസ്‌താംകോട്ട ശൂരനാട്‌ സ്വദേശി അനില്‍കുമാറി(42)നെയാണ്‌ കരുനാഗപ്പള്ളി എക്‌സൈസ്‌ റെയ്‌ഞ്ച് പാര്‍ട്ടി അറസ്‌റ്റ് ചെയ്‌തത്‌.
ഇന്‍സ്‌പെക്‌ടര്‍ എ. ജോസ്‌പ്രതാപിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ മണപ്പള്ളി ഗവ. എല്‍.പി.സ്‌കൂളിനു സമീപത്തു നിന്നും അനില്‍കുമാറിനെ സ്‌കൂട്ടറും കഞ്ചാവുമായി പിടികൂടിയത്‌.
കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കില്‍ കഞ്ചാവ്‌ വില്‍പന നടത്തുന്നതിലെ പ്രധാന കണ്ണിയാണ്‌ പിടിയിലായ അനില്‍കുമാര്‍.
സ്‌കൂട്ടറില്‍ തമിഴ്‌നാട്‌ കമ്പത്തു പോയി കഞ്ചാവ്‌ വാങ്ങി ചെറുപൊതികളാക്കി കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കിലെ വിദ്യാര്‍ഥികളെയുപയോഗിച്ചാണ്‌ ഇയാള്‍ കഞ്ചാവ്‌ കച്ചവടം നടത്തിയിരുന്നത്‌.
റെയ്‌ഡില്‍ എക്‌സൈസ്‌ റെയ്‌ഞ്ച് ഇന്‍സ്‌പെക്‌ടര്‍ എ. ജോസ്‌പ്രതാപ്‌, പ്രിവന്റീവ്‌ ഓഫീസര്‍മാരായ അന്‍വര്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ വിജു, എസ്‌. ശ്യാംകുമാര്‍, സജീവ്‌കുമാര്‍, അജയഘോഷ്‌, ഡ്രൈവര്‍ രാജു എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 02 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW