Saturday, April 20, 2019 Last Updated 53 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.06 AM

അമിത പലിശ നല്‍കിയില്ല; കെ.എസ്‌.യു. നേതാവിനെ കുത്തി പരുക്കേല്‍പ്പിച്ചതായി പരാതി

uploads/news/2018/08/238043/1.jpg

കൊല്ലം: അമിത പലിശ ആവിശ്യപ്പെട്ടതു നല്‍കാത്തതിനെ തുടര്‍ന്ന്‌ കെ.എസ്‌.യു. മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി വിനു മംഗലത്തെ കുത്തി പരുക്കേല്‍പ്പിച്ചതായി പരാതി.
പരുക്കേറ്റ ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
കൊട്ടിയം സ്വദേശി കൂടം പ്രസാദ്‌ എന്നു വിളിക്കുന്ന പ്രസാദാണ്‌ വിനു മംഗലത്തിനെ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തി പരുക്കേല്‍പ്പിച്ചത്‌.
ഇയാളില്‍ നിന്നും വിനു മംഗലത്ത്‌ ആറു ലക്ഷം രൂപ പലിശയ്‌ക്കു വാങ്ങിയിരുന്നു. വാങ്ങിയ തുക രണ്ടു തവണയായി തിരികെ നല്‍കിയതായി വിനുമംഗലത്ത്‌ പറയുന്നു.
എന്നാല്‍ പലിശയിനത്തില്‍ നാലു ലക്ഷം രൂപ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി വിനു പറഞ്ഞു.
അമിത പലിശ നല്‍കാന്‍ കഴിയില്ലെന്നു പ്രസാദിനെ അറിയിക്കുകയും ചെയ്‌തു.
എന്നാല്‍ ചവറയിലുള്ള വീട്ടിലെത്തിയ ഇയാള്‍ വിനുവിനെ മര്‍ദിക്കുകയും കാറില്‍ കരുതിയ കത്തിയെടുത്തു കുത്തുകയുമായിരുന്നു. തടയാന്‍ ശ്രമിക്കവെ കൈയ്‌ക്ക് കുത്തേറ്റു. സംഭവം കണ്ട്‌ നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പ്രസാദ്‌ കാറില്‍ രക്ഷപ്പെട്ടു.
കുത്തേറ്റ വിനു മംഗലത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തിയ പോലീസ്‌ വിനുവിന്റെ മൊഴിയെടുത്തു.

Ads by Google
Advertisement
Thursday 02 Aug 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW