Friday, September 14, 2018 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.05 AM

കൊല്ലം-തിരുമംഗലം ദേശീയപാത ഇടിഞ്ഞു താണു

പുനലൂര്‍: തോരാതെ പെയ്‌ത മഴയില്‍ കൊല്ലം-തിരുമംഗലം ദേശീയപാത ഇടിഞ്ഞു താണു. ഇതുവഴി അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ നിരോധിച്ചേക്കും. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ തെന്മല എം.എസ്‌.എല്‍ ഭാഗത്താണ്‌ പാത 50 മീറ്ററോളം ഇടിഞ്ഞു താണത്‌.
കഴിഞ്ഞ രണ്ടു മാസമായി തോരാതെ പെയ്യുന്ന മഴയില്‍ തകര്‍ന്ന ഈ ഭാഗത്ത്‌ മണല്‍ചാക്ക്‌ അടുക്കിയാണ്‌ ഗതാഗതം സുഗമമാക്കിയത്‌.
എന്നാല്‍ മണല്‍ചാക്കിന്‌ മുകളിലൂടെ ചരക്കുവാഹനങ്ങള്‍ പോയതോടെ തകര്‍ന്ന ഭാഗം ഇരുത്തിയതോടെയാണ്‌ പാത അപകടാവസ്‌ഥയിലായത്‌. കഴുതുരുട്ടി ആറിന്റെ കരയില്‍ നിന്നും 200 അടി ഉയരത്തിലാണ്‌ ദേരീയപാത.
ഇത്‌ ഉയര്‍ത്തി പണി പൂര്‍ത്തിയാകാന്‍ കോടിക്കണക്കിന്‌ രൂപ വേണ്ടിവരും.എന്നാല്‍ ദേശീയ പാതയോരത്തെ റെയില്‍വേ ഭൂമിയിലെ പാറ അധികൃതരെ ബോധ്യപ്പെടുത്തി രണ്ട്‌ മീറ്റര്‍ ആധുനിക മിഷ്യന്‍ ഉപയോഗിച്ച്‌ നീക്കിയാല്‍ റോഡ്‌ വീതി കൂട്ടാനാകും.
ജനപ്രതിനിധികളാരും ഇതു സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ രംഗത്തു വരാത്തതാണ്‌ പ്രതിസന്ധിക്കു കാരണം.
കുന്നിക്കോടു മുതല്‍ കോട്ടവാസല്‍ വരെ ദേശീയപാത കുണ്ടും കുഴിയുമായി നാളുകളായി തകര്‍ന്നു കിടക്കുകയാണ്‌.
എം.എസ്‌.എല്‍ ഭാഗത്തെ തകര്‍ച്ചയെ തുടര്‍ന്ന്‌ ദേശീയപാത പുനലൂര്‍ മേഖലാ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ജില്ലാ കലക്‌ടറുടെ നിര്‍ദേശാനുസരണം അമിതഭാരം കയറ്റിയ വാഹനങ്ങള്‍ നിരോധിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നതായാണു സൂചന.
റോഡ്‌ 25 മീറ്ററോളം വിണ്ടുകീറിയത്‌ കോണ്‍ക്രീറ്റ്‌ മിശ്രിതം ഒഴിച്ച്‌ അറ്റകുറ്റപ്പണി നടത്താനും അധികാരികള്‍ ശ്രമിക്കുന്നുണ്ട്‌.

Ads by Google
Advertisement
Thursday 02 Aug 2018 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW