Wednesday, November 14, 2018 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.05 AM

ഇന്‍ഡോര്‍ സ്‌റ്റേഡിയം; നിര്‍മാണം ആരംഭിക്കണമെന്ന്‌ ആവശ്യം

കൊല്ലം: സംസ്‌ഥാന സര്‍ക്കാര്‍ 2016-17 ബജറ്റില്‍ പ്രഖ്യാപിച്ച വിവിധയിനം കായികമത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണവും ദേശീയ നീന്തല്‍ മത്സരങ്ങള്‍ നടത്തുന്നതിനും പരിശീലനത്തിനും സൗകര്യമുളള സ്വിമ്മിങ്‌ പൂള്‍ കോംപ്ലക്‌സിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കാന്‍ നടപടിയെടുക്കണമെന്ന്‌ ക്വയിലോണ്‍ അത്‌ലറ്റിക്‌ ക്ലബിന്റെ 97-ാമത്‌ വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൊല്ലത്തിന്റെ കായികവികസനത്തിനു മുതല്‍ക്കൂട്ടാകുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയം. മറ്റു ജില്ലകളിലെ പദ്ധതികള്‍ പലതും പൂര്‍ത്തീകരിച്ചു. 1996-ല്‍ തീരുമാനമെടുത്ത ആധുനിക സംവിധാനങ്ങളുള്ള സ്വിമ്മിങ്‌പൂള്‍ കോംപ്ലക്‌സിന്റെ നിര്‍മാണം മുടങ്ങികിടക്കുന്നു. കൊല്ലം കോര്‍പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കായികവികസനവും വിനോദവും ആരോഗ്യവും മുന്‍നിര്‍ത്തി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും
ദീര്‍ഘകാലപരിശീലന പരിപാടി ആവിഷ്‌കരിച്ച്‌ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്യു.എ.സി ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗം കെ. അനില്‍കുമാര്‍ അമ്പലക്കരയെ പ്രസിഡന്റായും ജി. രാജ്‌മോഹനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കെ. സോമയാജി, അഡ്വ. സജ്‌ഞീവ്‌ സോമരാജന്‍, എ.കെ. അല്‍ത്താഫ്‌ (വൈസ്‌ പ്രസിഡന്റുമാര്‍), ഡി. ഷാജു (ട്രഷറര്‍), പി.വി. ശശിധരന്‍, ഡി. രാജീവ്‌, കെ. രാധാകൃഷ്‌ണന്‍ (ജോയിന്റ്‌ സെക്രട്ടറിമാര്‍) എന്നിവരെ മറ്റു ഭാരവാഹിളായി തെരഞ്ഞെടുത്തു.

Ads by Google
Advertisement
Thursday 02 Aug 2018 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW