Saturday, February 23, 2019 Last Updated 12 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.05 AM

അമ്മമനസിനു തുടക്കമായി; പ്രഭാതഭക്ഷണവുമായി കോര്‍പറേഷന്‍

കൊല്ലം: കോര്‍പറേഷനിലെ വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം നല്‍കുന്ന അമ്മ മനസിന്‌ തുടക്കമായി. കാവനാട്‌ ഗവ. യു.പി. സ്‌കൂളില്‍ മേയര്‍ വി. രാജേന്ദ്രന്‍ പ്രഭാതഭക്ഷണ വിതരണം ഉദ്‌ഘാടനം ചെയ്‌തു.
ഒരു കോടി രൂപയാണ്‌ പ്രഭാതഭക്ഷണ പദ്ധതിക്കായി കോര്‍പറേഷന്‍ വകയിരിത്തിയത്‌. നഗരസഭയുടെ കീഴിലുള്ള സ്‌കൂളുകളുടെ അടിസ്‌ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും വിവിധ പദ്ധതികളാണ്‌ നഗരസഭ നടപ്പാക്കിയത്‌.
കഴിഞ്ഞവര്‍ഷം നടപ്പാക്കിയ പ്രഭാതഭക്ഷണ പദ്ധതിയായ അമ്മമനസ്‌ പൂര്‍ണ വിജയം കണ്ടതിന്റെ അടിസ്‌ഥാനനത്തിലാണ്‌ ഈ വര്‍ഷം കൂടുതല്‍ തുക വകയിരുത്തി പദ്ധതി നടപ്പിലാക്കിയത്‌. കഴിഞ്ഞവര്‍ഷം ഒന്നു മുതല്‍ നാലുവരെയുള്ള ഗവ. എല്‍.പി. സ്‌കൂള്‍ കുട്ടികള്‍ക്ക്‌ 40 ലക്ഷം രൂപയാണ്‌ കോര്‍പറേഷന്‍ വകയിരുത്തിയത്‌. എന്നാല്‍ പ്രൈമറി, പ്രീ പ്രൈമറി വിഭാഗത്തിലെ എല്ലാ കുട്ടികള്‍ക്കും പ്രഭാതഭക്ഷണം നല്‍കുന്നതിനായി ഒരു കോടി രൂപയായി വര്‍ധിപ്പിച്ചു. ഗവ. എല്‍.പി. സ്‌കൂളിലെ 3107 കുട്ടികള്‍ക്കാണ്‌ പ്രഭാതഭക്ഷണം നല്‍കുന്നത്‌.
പദ്ധതി തുക കൊണ്ട്‌ 4000 ല്‍ അധികം കുട്ടികള്‍ക്ക്‌ പ്രഭാതഭക്ഷണം നല്‍കാന്‍ കഴിയുമെന്നതിനാല്‍ നഗരസഭയുടെ തീരദേശ മേഖല ഉള്‍പ്പെടെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിക്കുന്ന എയ്‌ഡഡ്‌ സ്‌കൂളുകളില്‍ കൂടി ഭക്ഷണം നല്‍കാനാണ്‌ കോര്‍പറേഷന്റെ തീരുമാനം. അമ്മ മനസിന്റെ ഉദ്‌ഘാടനം മേയര്‍ വി. രാജേന്ദ്രബാബു നിര്‍വഹിച്ചു.
പദ്ധതി സ്‌കൂള്‍ തലത്തില്‍ മോണിറ്ററിങ്‌ നടത്തുന്ന തിന്‌ അതതു സ്‌കൂള്‍ പി.ടി.എയും സൂപ്പര്‍ മോണിറ്ററിങ്ങിനായി വിദ്യാഭ്യാസ കായിക കാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിക്കുമാണ്‌ ചുമതല. ഗ്രീന്‍ പ്രോട്രോക്കോള്‍ പുര്‍ണമായും പാലിച്ചാണു പദ്ധതി നടപ്പാക്കുന്നത്‌. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്‌ അധ്യക്ഷയായി.

Ads by Google
Advertisement
Thursday 02 Aug 2018 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW