Tuesday, November 20, 2018 Last Updated 38 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.05 AM

ഭിക്ഷാടനത്തിന്റെ മറവില്‍ സ്വര്‍ണം അപഹരിച്ച കേസ്‌; പ്രതിക്കു കഠിനതടവ്‌

കൊല്ലം: ഭിക്ഷ ചോദിച്ചുവന്നശേഷം മധ്യവയസ്‌കയുടെ സ്വര്‍ണം അപഹരിച്ച കേസിലെ പ്രതിയെ ആറുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചു കൊല്ലം അഡീഷണല്‍ സബ്‌ ജഡ്‌ജ് സബിത ചിറയ്‌ക്കല്‍ ഉത്തരവായി.
കരവാളൂര്‍ വെഞ്ചേമ്പ്‌ നെല്ലിക്കുന്നത്ത്‌ ജങ്‌ഷനില്‍ ഷംനാദ്‌ മന്‍സിലില്‍ ഷംനാദിനെയാണു ശിക്ഷിച്ചത്‌.
പത്തനാപുരം പാതിരിക്കല്‍ ബാലവാടിക്കു സമീപം കാവുങ്കല്‍ വീട്ടില്‍ സരോജിനിയമ്മയുടെ നാലു പവന്റെ സ്വര്‍ണമാലയും ലോക്കറ്റും ഒന്നര ഗ്രാമിന്റെ മോതിരവുമാണ്‌ ഇയാള്‍ അപഹരിച്ചത്‌.
കുടുംബവീട്ടില്‍ ഇവര്‍ തനിച്ചായിരിക്കെ ഭിക്ഷ ചോദിച്ചുവന്ന ഷംനാദ്‌ കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ അകത്തേക്കുപോയ സരോജിനിയമ്മയെ പിന്‍തുടര്‍ന്ന്‌ മുറിക്കുള്ളില്‍ കയറിയ പ്രതി ബലപ്രയോഗത്തിലൂടെ സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കയായിരുന്നു. പത്തനാപുരം പോലീസ്‌ സ്‌റ്റേഷനിലെ എ.എസ്‌. ഐയായിരുന്ന എന്‍. സോമനാഥനാചാരിയാണ്‌ ഷംനാദിനെതിരെ കേസ്‌ രജിസ്‌റ്റ് ചെയ്‌തത്‌. പുനലൂര്‍ സി.ഐയായിരുന്ന കെ. ജവഹര്‍ ജനാര്‍ഡ്‌ അന്വേഷണം നടത്തി. പുനലൂര്‍ സി.ഐ എം. ഇക്‌ബാല്‍ ചാര്‍ജ്‌ ഹാജരാക്കിയ കേസിലാണ്‌ വിധി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എസ്‌. വിനോബ, അഡ്വ. തിരുമുല്ലവാരം എസ്‌. ശാലിനി എന്നിവര്‍ ഹാജരായി.

Ads by Google
Advertisement
Thursday 02 Aug 2018 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW