കൂത്തുപറമ്പ്: വെള്ളത്തില്‍ നിന്നും വൈദ്യുതി ഉദ്പാതിപ്പിക്കുന്നത് എങ്ങനെയെന്ന് കണണമെങ്കില്‍ ഇനി ഇടുക്കിയിലോ, മൂലമറ്റത്തോ പോകേണ്ടതില്ല. കൂത്തുപറമ്പിനടുത്ത കീഴത്തൂര്‍ യു.പി.സ്ക്കൂളിലെത്തിയാല്‍ മതി. കീഴത്തൂര്‍ യു.പി.സ്ക്കൂള് ഇലട്രോണിക്സ് ക്ലബിന്റെ നേതൃത്വത്തിലാണ് വൈദ്യുതി ഉദ്പാദനം ആരംഭിച്ചിട്ടുള്ളത്. സ്കൂള്‍ മുറ്റത്തും പരിസരത്തും കെട്ടി നില്ക്കുന്ന മഴവെള്ളത്തെ ഉപയോഗപ്പെടുത്തിയാണ് വൈദ്യുതി ഉദ്്പാതിപ്പിക്കുന്നത്. പ്രത്യേകം തയ്ാറയാക്കിയ പൈപ്പിലൂടെ ഒഴുകി എത്തുന്ന വെള്ളത്തിന്റെ ശക്തിയിലാണ് ടര്‍ബൈന്‍ കറങ്ങുന്നത്. ഹൈസ്പീഡില്‍ ടര്‍ബൈന്‍ കറങ്ങുമ്പോഴുണ്ടാകുന്ന പവ്വറില്‍ നിന്നാണ് ഡയനോമയില് നിന്നും വൈദ്യുതി പുറത്തേക്ക് വരുന്നത്. ഉത്പാതിപ്പിക്കുന്ന വൈദ്യുതിയെ 100 എ.ച്ച്. ശേഷിയുള്ള ബാറ്ററിയിലേക്ക് കടത്തിവിട്ടാണ് ഊര്ജ്ജമയി സംരക്ഷിക്കുന്നത്. പിന്നീട് ഇന്‍വര്‍ട്ടറിന്റെ സഹായത്തോടെയാണ് വൈദ്യുതിയെ വ്യത്യസ്ഥമായ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നത്. ഒന്നര മണിക്കൂര്‍ തുടര്‍ച്ചയായി ടര്ബന് കറങ്ങുന്നതിലൂടെ 3 മണിക്കൂര്‍ വരെ നിശ്ചിത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവും. 12 വാള്‍ട്ട് വരെ വൈദ്യുതി ഉത്പാതിപ്പിക്കാനുള്ള സംവിധാനമാണ് ടര്‍ബനില്‍ ഒരുക്കിയിട്ടുള്ളത്. തലശ്ശേരി നോര്‍ത്ത് സബ്ബ് ജില്ലാ ഐ.ടി. കോ.ഓര്‍ഡിനേറ്റര്‍ കൂടിയായ സ്ക്കൂള് അധ്യാപകന് ഇ.രാഗേഷിന്റെ നേതൃത്വത്തിലാണ് നവീനമായ ആശയം രൂപപ്പെടുത്തിയത്. പ്രധാനാധ്യാപിക പി. രത്നാവതിയും, അധ്യാപകന് കെ.ഒ.സുജിത്തുമാണ് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ സ്ക്കൂളിലേക്കാവശ്യമായ ഏറെക്കുറെ വൈദ്യുതിയും സ്വന്തമായി ഉദ്്പാതിപ്പിച്ചിരുന്നു. ഇലട്രോണിക്സ് ക്ലബിലെ അംഗങ്ങളായ കുട്ടികളുടെ സാന്നിധ്യത്തിലാണ് ഉദ്്പാതനം നടക്കുന്നത്. നേരത്തെ വാട്ടര്‍ പ്ര?ട്ടക്ടര്‍ സംവിധാനം, എസ്.എം.എസ്സിലൂടെ കൃഷിനനയ്ക്കാനുള്ള സംവിധാനം, എന്നിവയും കീഴത്തൂര്‍ യു.പി.സ്ക്കൂള് ഇലട്രോണിക്സ് ക്ലബിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിരുന്നു.