Friday, September 14, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.04 AM

അപകടം മാടി വിളിച്ച്‌ റോഡുകളില്‍ പാതാളം

uploads/news/2018/08/238034/1.jpg

കണ്ണൂര്‍ : മഴക്ക്‌ ശമനമില്ലാതായതോടെ റോഡുകളില്‍ പാതാളക്കുഴിയായി. കൂടാതെ ദേശീയപാതയില്‍ വിള്ളലുകളും വ്യാപകമാണ്‌. .
. പ്രധാനമായും ഇരുചക്ര വാഹനങ്ങളെയാണ്‌ ഈ വിള്ളലുകളും കുഴികളും അപകടപ്പെടുത്തുന്നത്‌. രാത്രികാലങ്ങളില്‍ ടയറുകള്‍ കുരുങ്ങി വീഴുന്ന സംഭവം നിരവധിയാണ്‌. ചെറിയൊരു കുഴി പോലും മരണങ്ങള്‍ വരെ സംഭവിക്കാനുള്ള വന്‍അപകടത്തിനുള്ള കാരണമാവുമ്പോഴാണ്‌ അധികൃതരുടെ അനാസ്‌ഥ തുടരുന്നത്‌.
വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതാണ്‌ ദേശീയ പാതയില്‍ ഇത്തരത്തിലുള്ള വിള്ളലുകള്‍ രൂപപ്പെടുന്നത്‌. പാതയുടെ ഉപരിതല ടാറിങ്‌ കഴിഞ്ഞ മൂന്നു വര്‍ഷമായി നടത്തിയിട്ടില്ല. ചില സ്‌ഥലങ്ങളില്‍ പാതയുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട്‌ ടാറിങ്‌ നടത്തിയിരുന്നു. ഇതാകട്ടെ പലയിടത്തും അശാസ്‌ത്രീയമായിട്ടാണുള്ളത്‌. ചിലയിടത്ത്‌ വീതി കൂടിയും ചിലയിടത്ത്‌ തീരെ വീതി ഇല്ലാത്ത സ്‌ഥിതിയുമുണ്ട്‌. അരികുകള്‍ വിണ്ടു കീറുന്നത്‌ റോഡുകളില്‍ വിള്ളലുകള്‍ സൃഷ്‌ടിക്കുന്നത്‌. മാഴക്കാലത്ത്‌ ഇതില്‍ വെള്ളക്കെട്ടുകള്‍ നിറയുകയും റോഡ്‌ പൂര്‍ണമായും പൊട്ടിപ്പൊളിയുന്ന സ്‌ഥിതിയാണ്‌. ജില്ലയിലും സമാന അപകടങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്‌. . നിരവധി മരണങ്ങള്‍ ഇത്തരത്തില്‍ സംഭവിച്ചു കഴിഞ്ഞു. നല്ല വേഗതയില്‍ പോകുമ്പോള്‍ ഇടയ്‌ക്കു വരുന്ന ഇത്തരം കുഴികള്‍ ശ്രദ്ധയില്‍പ്പെടാതെ ബൈക്കുകള്‍ വീഴുകയും പിന്നില്‍ നിന്നും വലിയ വാഹനങ്ങള്‍ വന്ന്‌ ഇടിക്കുന്നതുമാണ്‌ സാധാരണ അപകടങ്ങളുണ്ടാക്കുന്നത്‌. അത്തരത്തിലുള്ള അപകടങ്ങള്‍ സമീപ ദിവസങ്ങളില്‍ കൂടിയിട്ടുണ്ട്‌. കണ്ണൂര്‍ ടൗണില്‍ ആശിവാര്‍ദ്‌ റോഡ്‌ പൂര്‍ണ്ണമായും പൊട്ടിപ്പൊളിഞ്ഞതോടെ വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. കൂടാതെ ഗ്രാമ പ്രദേശങ്ങളിലെ റോഡുകളുടെ കാര്യവും വളരെ പരിതാപകരമാണ്‌. െചക്കിക്കുളം , ചാല , തോട്ടട, കിഴുന്ന, വളപട്ടണം, തളിപറമ്പ്‌ മന്ന,പരിയാരം കൊട്ടില റോഡ്‌ തുടങ്ങിയ റോഡുകള്‍ ചെറു വാഹനങ്ങള്‍സ കൊണ്ട്‌ പോലും പോകാന്‍ കഴിയാത്ത അവസ്‌ഥയാണ്‌. നിരവധി റോഡുകള്‍ ഇത്തരത്തില്‍ പൊട്ടി പൊളിഞ്ഞും ചെളിവെള്ളം കെട്ടി കിടന്നും മുമ്പത്തെക്കാള്‍ ശോചനീയമായിരിക്കുകയാണ്‌. ചെറുകുഴികള്‍ മാത്രമായിരുന്ന റോഡ്‌ നിറയെ കുഴി മാത്രമായി മാറിയിരിക്കുകയാണ്‌. കോര്‍പറേഷന്‍ പരിധിയിലെ റോഡുകളില്‍ ചിലത്‌ ടാറിങ്‌ പ്രവൃത്തി ചെയ്‌തെങ്കിലും ചില റോഡുകള്‍ പഴയത്‌ പോലെ തന്നെ പൊട്ടി പൊളിഞ്ഞ്‌ കിടക്കുകയാണ്‌.
അതേ സമയം ദേശീയപാതയിലെ അപകടകരമായ കുഴികള്‍ ജുലൈ 30 നകം അടക്കാന്‍ ആവശയമായ നടപടി കൈക്കൊള്ളാന്‍ ജില്ലകലക്‌ടര്‍ നിര്‍ദ്ദേശം നല്‍കീയിട്ടുണ്ടെങ്കിലും മഴ വില്ലനായി തുടരുന്ന സാഹചര്യത്തില്‍ കുഴിയടക്കാന്‍ കഴിയില്ലെന്നാണ്‌ അധികൃതരുടെ വിശദീകരണം. പൂര്‍ണ്ണമായും കുഴികള്‍ അടക്കുന്ന പ്രവുത്തി ഈ മാസം 15 നകം പൂര്‍ത്തിയാക്കാനും കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.നഗരമധ്യത്തില്‍ കണ്ണൂര്‍ സേ്‌റ്റഡിയം ജംഗ്‌ഷന്‌ സമീപം റോഡ്‌ തകര്‍ന്ന നിലയിലായത്‌ ഗതാഗതക്കുരുക്ക്‌ രൂക്ഷമാകുന്നു. കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിനടുത്തുളള റോഡാണ്‌ ഈ നിലയിലായത്‌. കഴിഞ്ഞ വര്‍ഷം ടാര്‍ ചെയ്‌ത് പൂര്‍ത്തിയാക്കിയ റോഡ്‌ മഴക്കാലം തുടങ്ങിയപ്പോള്‍ തന്നെ തകര്‍ന്ന അവസ്‌ഥയിലാണ്‌. ദിനം പ്രതി ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ ശോചനീയാവസ്‌ഥ ബസ്സ്‌ ജീവനക്കാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്‌.

Ads by Google
Advertisement
Thursday 02 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW