Friday, September 14, 2018 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.04 AM

എരഞ്ഞോളി പുതിയ പാലം നിര്‍മ്മാണ ചെലവ്‌ 13 കോടി; ഏറ്റെടുക്കേണ്ടത്‌ ഒരേക്കറിലധികം

തലശേരി: നിര്‍ദ്ദിഷ്‌ട ജലപാത കടന്നു പോകുന്ന എരഞ്ഞോളി പുഴയില്‍ കോടികള്‍ ചെലവിട്ട്‌ ഭാഗീകമായി പൂര്‍ത്തിയാക്കിയ പാലത്തിന്റെ ഭീമുകളും ഫില്ലറുകളും പുതുക്കി പണിയുന്നതിനുള്ള നീക്കം ആരംഭിച്ചു.പുതിയ പാലം പണിയുന്നതിന്‌ മുന്നോടിയായുള്ള മണ്ണ്‌ പരിശോധനക്കും പാലത്തിനുള്ള അപ്രോച്ച്‌ റോഡ്‌ നിര്‍മാണത്തിനുള്ള പ്രാഥമിക നടപടി ക്രമങ്ങളും ആരംഭിച്ചു.1937ല്‍ പണിത പഴയ എരഞ്ഞോളിപ്പാലത്തിന്‌ ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന്‌ പുതിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യം ജനകീയമായി ഉയരുകയും ചെയ്‌തിരുന്നു.ഇതെ ഘട്ടത്തില്‍ തന്നെയാണ്‌ തലശ്ശേരി വളവുപാറ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ കെ.എസ്‌.ടി.പി വഴി ആരംഭിക്കുകയും ചെയ്‌തിരുന്നത്‌.പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പില്ലറുകള്‍ സ്‌ഥാപിക്കുകയും പാലത്തിനായുള്ള ഭീമന്‍ കോണ്‍ക്രീറ്റ്‌ ഭീമുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തു.ഈ ഘട്ടത്തിലാണ്‌ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന്‌ മന്ദഗതിയിലായ ഭീമന്‍ ജലപാത നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ വീണ്ടും സജീവമായത്‌.നിര്‍ദിഷ്‌ട എരഞ്ഞോളി പാലത്തിനായി പുഴയില്‍ നിര്‍മ്മിച്ച തൂണുകളുടെ അകലം വര്‍ധിപ്പിക്കണമെന്നും ഒപ്പം പാലത്തിന്റെ ഉയരവും വര്‍ദ്ധിപ്പിക്കണമെന്ന പുതിയ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ പുതിയ പാലത്തിനായി ആരംഭിച്ച പ്രവര്‍ത്തികള്‍ ഭാഗികമായി ഉപേക്ഷിക്കുന്നത്‌.പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്‌ 13 കോടി രൂപയാണ്‌ ചെലവ്‌.പുതിയ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി 230 മീറ്റര്‍ നീളത്തിലുള്ള രണ്ട്‌ അപ്രോച്ച്‌്റോഡുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്‌.ഇതിനായി നിലവില്‍ അക്വയര്‍ ചെയ്‌ത ഭൂമിക്ക്‌ പുറമേ ഒരേക്കര്‍ 76 സെന്റ്‌ ഭൂമി പുതുതായി ഏറ്റെടുക്കുകയും വേണം. അപ്രോച്ച്‌ റോഡുകള്‍ കൊളശ്ശേരി, കോപ്പാലം ഭാഗത്തേക്കുള്ള ഗതാഗതത്തിനുള്ളതാണ്‌.പുതുതായി പണിയുന്ന പാലത്തിന്‌ മൂന്ന്‌ സ്‌പാനു കള്‍ മാത്രമാണ്‌ ഉണ്ടായിരിക്കുുക. രണ്ടെണ്ണം കരയിലും ഒരെണ്ണം പുഴയിലുമാണ്‌ .നിലവില്‍ നിര്‍മ്മാണം ഭാഗികമായി പൂര്‍ത്തിയാക്കി ഒഴിവാക്കിയ കൂറ്റന്‍ഭീമുകള്‍ പുതിയ പാലത്തിന്‌ പ്രയോാജനപ്പെടുത്തണമെങ്കില്‍ അള്‍ട്ര സൗണ്ട്‌ സ്‌കാന്‍ ഭീമില്‍ പ്രയോഗിച്ച ശേഷമേ ഉറപ്പ്‌ പറയുവാന്‍ കഴിയുകയുള്ളൂ. ഇതെ അവസ്‌ഥ തന്നെയാണ്‌ പാതി വഴിയില്‍ ഉപേക്ഷിച്ച പാലത്തിനായി പുഴയില്‍ നിര്‍മ്മിച്ച മൂന്ന്‌ സ്‌പാനുകളുടെതും.നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്‌ ചിലവാക്കിയ കോടികള്‍ പാഴാവുകയും ചെയ്ുയം. യാതൊരു.ആസൂത്രണവും ഇല്ലാതെ പാലം നിര്‍മ്മിച്ചതിലൂടെ ഖജനാവിന്‌ കോടികള്‍ നഷ്‌ടമായെന്ന്‌ മാത്രമല്ല നിര്‍ദ്ദിഷ്‌ട ജലപാതക്കായ്‌ മുപ്പത്‌ കി.മീ ദൈര്‍ഘ്യത്തില്‍ കനാല്‍ പുതുതായി നിര്‍മ്മിക്കുകയും വേണം. ഇതിന്റെ അടിസ്‌ഥാനത്തില്‍ മമ്പറത്ത്‌ പുതുതായി പാലം നിര്‍മ്മിക്കാന്‍ ആരംഭിച്ച പ്രവര്‍ത്തിയും നിര്‍ത്തിവെച്ചിട്ടുണ്ട്‌. ജലപാതക്കെതിരെ സംസ്‌ഥാനാ ടിസ്‌ഥാനത്തില്‍ കോട്ടപുറം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള വിവിധ ഭാഗങ്ങളില്‍ രൂക്ഷ സമരത്തിനുള്ള ജനകീയ സമിതികള്‍ രൂപം കൊണ്ടിരിക്കവെയാണ്‌ ഭൂമി ഏറ്റൈടുത്തും ഖജനാവിന്‌ കോടികള്‍ നഷ്‌ടപ്പെടുത്തിയുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്‌.

Ads by Google
Advertisement
Thursday 02 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW