Friday, September 14, 2018 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.04 AM

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പണം തട്ടിയ ഒഡീഷക്കാരന്‍ അറസ്‌റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സേ്‌റ്റഷനില്‍ ട്രെയിനിറങ്ങി താമസസ്‌ഥലത്തേക്ക്‌ പോകുന്നതിനിടെ യുവാവിനെ ആക്രമിച്ച്‌ പണം തട്ടിയ കവര്‍ച്ചാ സംഘത്തിലെ പ്രധാനി അറസ്‌റ്റില്‍. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ അഴിയൂര്‍ കിഴക്കയില്‍ ഹൗസില്‍ കെ.കെ. സനീറിനെ ആക്രമിച്ച്‌ കീശയിരുണ്ടായിരുന്ന പണം തട്ടിയെടുത്തത്‌. അണ്ടത്തോട്‌ താമസിക്കുന്ന സനീര്‍ കിഴക്കെ കവാടം വഴി പഴയ ബസ്‌ സ്‌റ്റാന്റിലേക്ക്‌ നടന്നുപോകുന്നതിനിടെയാണ്‌ ഒഡീഷ സ്വദേശികള്‍ ആക്രമിച്ചത്‌. സനീര്‍ കുതറിയോടി ഒച്ചവച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാരും പോലീസും എത്തി കവര്‍ച്ചക്കാരന്‍ ഒഡീഷ ബജ്രംഗ്‌ ജില്ലയിലെ ഉധിര ജി.പി ടൗണിലെ കമ്പുനായിക്കിന്റെ മകന്‍ മഹീര്‍ നായിക്കിനെ പിടികൂടി. ടൗണ്‍ എസ്‌.ഐ ശ്രീജിത്‌ കോടേരി അറസ്‌റ്റ് ചെയ്‌ത പ്രതിയെ ചോദ്യം ചെയ്ുയന്നുണ്ട്‌. ഇയാളുടെ കൂടെ കവര്‍ച്ച നടത്തുന്നവരെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ജോലിക്കായി ജില്ലയിലെത്തുന്ന അന്യസംസ്‌ഥാനതൊഴിലാളികളുടെ മറപറ്റി കവര്‍ച്ചയും മയക്കുമരുന്ന്‌ വില്‍പ്പനയുമൊക്കെ ലക്ഷ്യമിട്ടെത്തുന്ന സംഘങ്ങളും ജില്ലയില്‍ കടന്നുകൂടിയിട്ടുണ്ട്‌. അധ്വാനിച്ച്‌ ജീവിക്കുന്ന അന്യസംസ്‌ഥാന തൊഴിലാളികള്‍ക്ക്‌ പേരുദോഷമുണ്ടാക്കുന്ന ഇത്തരക്കാര്‍ റെയില്‍വേ സ്‌റ്റേഷന്‍, ബസ്‌ സ്‌റ്റാന്റ്‌ പരിസരങ്ങളില്‍ കേന്ദ്രീകരിച്ച്‌ രാത്രി വൈകി ട്രെയിനിറങ്ങി വീട്ടിലേക്കു പോകുന്നവരെയാണ്‌ ലക്ഷ്യമിടുന്നത്‌. പോലീസ്‌ രാത്രികാല പട്രോളിംഗ്‌ ശക്‌തമാക്കിയതോടെ അധികമാരുടെയും ശ്രദ്ധയില്‍പെടാതെ മറഞ്ഞിരുന്ന്‌ യാത്രക്കാര്‍ എത്തുമ്പോള്‍ പൊടുന്നനെ ആക്രമിക്കുന്ന രീതിയാണ്‌ ഇവരുടേത്‌.

Ads by Google
Advertisement
Thursday 02 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW