Friday, September 14, 2018 Last Updated 7 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.01 AM

പല്ലാരിമംഗലം സ്‌റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നു

പോത്താനിക്കാട്‌: പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളാരമറ്റം സ്‌റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്‌പോര്‍ട്‌സ് യുവജന കാര്യ വകുപ്പിലെ സ്‌പോര്‍ട്‌സ് ആന്‍ഡ്‌ യൂത്ത്‌ അഫയേഴ്‌സ് ഡയറക്‌ടര്‍ സഞ്‌ജയന്‍ കുമാര്‍, കായിക എന്‍ജിനീയറിങ്‌ വിഭാഗം ചീഫ്‌ എന്‍ജിനീയര്‍ എന്‍. മോഹന്‍ കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ മെമ്പര്‍ എം.ആര്‍. രജ്‌ഞിത്ത്‌ എന്നിവരടങ്ങുന്ന ഉന്നതതല സംഘം സ്‌റ്റേഡിയം സന്ദര്‍ശിച്ചു. ആന്റണി ജോണ്‍ എം.എല്‍.എ., ബ്ലോക്ക്‌ പഞ്ചായത്തംഗം ഒ.ഇ. അബ്ബാസ്‌, എം.എം. ബക്കര്‍, മിലാന്‍ ഫുട്‌ബോള്‍ അക്കാദമി കോച്ച്‌ ബിന്നി കെ. ജോസ്‌ എന്നിവരും ഉദ്യോഗസ്‌ഥര്‍ക്കൊപ്പമുണ്ടായിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ യുവജനകാര്യ സ്‌പോര്‍ട്‌സ് വകുപ്പില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ്‌ സ്‌റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. രണ്ടു മാസത്തിനകം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എം.എല്‍.എ. അറിയിച്ചു.

Ads by Google
Advertisement
Thursday 02 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW