Friday, September 14, 2018 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.01 AM

സുന്ദരിയായി ചീയപ്പാറ സംഹാരരുദ്രയായി വാളറ

കോതമംഗലം: മഴ കനത്തതോടെ ചീയപ്പാറയില്‍ നിന്നും വിനോദസഞ്ചാരികളും ചെറുകിട വ്യാപാരികളും ഒഴിഞ്ഞെങ്കിലും ഏതാനും ദിവസങ്ങളായി വീണ്ടും തിരക്കേറിത്തുടങ്ങി. കടകളൊക്കെ തുറന്നു. ചീയപ്പാറക്ക്‌ മുകളില്‍ നിന്നും തട്ടുതട്ടായി ഒഴുകിത്തെറിച്ചെത്തുന്ന വെള്ളം പതഞ്ഞ്‌ താഴേക്ക്‌ പതിക്കുന്നു.
ഇവിടെ നിന്ന്‌ സെല്‍ഫിയെടുക്കാനും പടമെടുക്കാനും സഞ്ചാരികളുടെ തിരക്കാണ്‌. മഴ ശക്‌തിയാര്‍ജിച്ചപ്പോള്‍ പഴയ അപകടം ഓര്‍ത്ത്‌ കടക്കാരും മറ്റും സ്വയം അടച്ച്‌ പിന്മാറുകയായിരുന്നു. കേരളത്തില്‍ മഴയാണെങ്കിലും വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ചെറിയ കുറവുമാത്രമേയുള്ളുവെന്ന്‌ കടക്കാര്‍ പറയുന്നു.
അപകടമില്ലാതെ അടുത്തുനിന്ന്‌ ആസ്വദിക്കാവുന്ന ഒരു വെള്ളച്ചാട്ടമെന്ന നിലയില്‍ ചീയപ്പാറ സുന്ദരി തന്നെ. എന്നാല്‍ അല്‍പം ദൂരെ മാറി സ്‌ഥിതിചെയ്യുന്ന വാളറ കുറെക്കൂടി വ്യത്യസ്‌തയാണ്‌.
കലങ്ങിമറിഞ്ഞ്‌ കൂലംകുത്തിയൊഴുകി വരുന്ന വാളറ സൗന്ദര്യത്തിനൊപ്പം അല്‍പം ഭീതി കൂടി മനസില്‍ നിറയ്‌ക്കും. അടുത്തെത്താനാകാതെ അകലെ നിന്ന്‌ കാണാനാവുന്ന വാളറയിലും സെല്‍ഫിക്കാരുടെ തിരക്കുണ്ട്‌. ഇതിന്റെ തുടക്കത്തില്‍ പോയി ചിത്രമെടുക്കുന്നവരുമുണ്ട്‌.

Ads by Google
Advertisement
Thursday 02 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW