Friday, September 14, 2018 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.01 AM

നേര്യമംഗലം കോളനി പാലം അപകടത്തില്‍

നേര്യമംഗലം: വാഹനങ്ങളുടെ നിലയ്‌ക്കാത്ത പ്രവാഹത്തെ തുടര്‍ന്ന്‌ നേര്യമംഗലം-കോളനി റോഡ്‌ തകരുകയും കോളനി പാലം അപകടത്തിലാവുകയും ചെയ്‌തു. പാലത്തിലെ റോഡിന്റെ കോണ്‍ക്രീറ്റ്‌ കമ്പികള്‍ എല്ലാം പുറത്തേക്ക്‌ തള്ളി നില്‍ക്കുകയാണ്‌.
മാത്രമല്ല റോഡ്‌ നിറയെ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്‌തിരിക്കുന്നു. ഇടുക്കി, കട്ടപ്പന, കുമളി, തേക്കടി തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി. ഉള്‍പ്പെടെ നിരവധി ബസുകളും മറ്റ്‌ വാഹനങ്ങളും രാത്രിയും പകലുമായി ഈ റോഡില്‍ കൂടിയാണ്‌ പോകുന്നത്‌.
കാലവര്‍ഷം ശക്‌തമായതിനെ തുടര്‍ന്ന്‌ കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാളറ വെള്ളച്ചാട്ടത്തിനു സമീപം റോഡ്‌ ഇടിഞ്ഞതിനാല്‍ ഇടുക്കി ജില്ലാ കലക്‌ടറുടെ നിര്‍ദേശപ്രകാരം ഭാരവണ്ടി ഒഴികെയുള്ള വാഹനങ്ങളെയാണ്‌ നേര്യമംഗലത്ത്‌ നിന്നും ദേശീയപാതയില്‍ കൂടി ഹൈറേഞ്ചിലേക്ക്‌ കടത്തിവിടുന്നത്‌.
അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക്‌ വരുന്ന എല്ലാ വാഹനങ്ങളെയും കല്ലാര്‍കുട്ടി, പനംകുട്ടി വഴി ഇടുക്കി റോഡില്‍ പ്രവേശിച്ച്‌ കോതമംഗലം ഭാഗത്തേക്ക്‌ പോകണം എന്നാല്‍ കട്ടപ്പന, അടിമാലി ഭാഗങ്ങളിലേക്ക്‌ രാത്രിയും പകലുമായി പോകുന്ന ടോറസ്‌ ഉള്‍പ്പെടെയുള്ള ഭാരവണ്ടികള്‍ നേര്യമംഗലത്ത്‌ നിന്നും ഇടുക്കി റോഡില്‍ കൂടി പോകാതെ ഈ റോഡിനു സമാന്തരമായി പോകുന്ന കോളനി റോഡില്‍ കൂടിയാണ്‌ പോകുന്നത്‌. കാലപ്പഴക്കത്തില്‍ തകരാറിലായ കോളനി പാലത്തില്‍ കൂടി ഭാരവണ്ടികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നിലയ്‌ക്കാത്ത പ്രവാഹമാണ്‌ പാലം അപകടത്തിലാവന്‍ കാരണം.
കാലവര്‍ഷത്തില്‍ മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന മലവെള്ളം ഇടുക്കി റോഡില്‍ കൂടി ഒഴുകിയതു മൂലം നേര്യമംഗലം മുതല്‍ പനംകുട്ടി വരെയുള്ള പ്രദേശങ്ങളില്‍ നിരവധി സ്‌ഥലത്ത്‌ റോഡ്‌ ഇടിഞ്ഞ നിലയിലാണ്‌. കോളനിപ്പാലം അപകടവസ്‌ഥയിലായ സാഹചര്യത്തില്‍ ഇതിലെ പോകുന്ന ഭാരവണ്ടികളെ നാട്ടുകാര്‍ തടഞ്ഞ്‌ ഇടുക്കി റോഡുവഴി തിരിച്ചുവിടുകയാണ്‌.

Ads by Google
Advertisement
Thursday 02 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW