Friday, November 16, 2018 Last Updated 45 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.01 AM

രണ്ടുവര്‍ഷമായിട്ടും ട്രാന്‍സ്‌ഫോമറായില്ല ജനറല്‍ ആശുപത്രിയില്‍ നവീകരിച്ചിട്ടും ഫലപ്പെടാതെ മോര്‍ച്ചറി

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ നവീകരണം പൂര്‍ത്തിയാക്കി തുറന്ന്‌ പ്രവര്‍ത്തനം ആരംഭിച്ച മോര്‍ച്ചറിയില്‍ ട്രാന്‍സ്‌ഫോമര്‍ സ്‌ഥാപിക്കാനാകാത്തത്‌ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. രണ്ടു വര്‍ഷം മുമ്പ്‌് മുന്‍ സര്‍ക്കാര്‍ തുക അനുവദിച്ച്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ വൈദ്യുതി വിതരണത്തിനുള്ള ട്രാന്‍സ്‌ഫോമറാണ്‌ നാളിതുവരെയായും പ്രവര്‍ത്തന സജ്‌ജമാകാത്തത്‌.
വൈദ്യുത വകുപ്പും പൊതുമരാമത്ത്‌ ഇലക്‌ട്രിക്കല്‍ വിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നാണ്‌ ആക്ഷേപം. ട്രാന്‍സ്‌ഫോമര്‍ സ്‌ഥാപിക്കാത്തതോടെ മോര്‍ച്ചറിയില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാനായിട്ടില്ല. ജനറേറ്റര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാത്തതോടെ വൈദ്യുതി വിചേ്‌ഛദിച്ചാല്‍ മെഴുകിതിരി വെളിച്ചത്തില്‍ പോസ്‌റ്റ്മോര്‍ട്ടം ചെയ്യേണ്ട സാഹചര്യമാണുള്ളത്‌. കൂടാതെ ഫ്രീസര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ട്രാന്‍സ്‌ഫോമര്‍ പ്രവര്‍ത്തനക്ഷമമാകാത്തതാണ്‌ ഇതിനും വിലങ്ങുതടിയാകുന്നത്‌.
കൂടാതെ, മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കാന്‍ തീരുമാനമുണ്ട്‌. ഇതര സംസ്‌ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക്‌ പ്രയോജനം ചെയ്യുന്ന ഈ സംവിധാനം ഉള്‍പ്പെടെ ഒരുക്കാന്‍ കഴിയുന്ന വിധത്തിലാണ്‌ ആശുപത്രിയുടെ നവീകരണം വിഭാവനം ചെയ്‌തത്‌. എന്നാല്‍ കാര്യങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണെന്നാണ്‌ ആക്ഷേപം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2016 ഒക്‌ടോബറില്‍ ഡി.എച്ച്‌.എസില്‍ നിന്നും 34 ലക്ഷം രൂപ കൂടി അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചിരുന്നു.
അത്യാധുനീക സൗകര്യങ്ങളോടു കൂടിയതും നാല്‌ മൃതദേഹങ്ങള്‍ ഒരേ സമയം സൂക്ഷിക്കാവുന്നതുമായ ഫ്രീസര്‍, ജനറേറ്റര്‍ സ്‌ഥാപിച്ച്‌ ഇലക്‌ട്രിക്‌ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുക, ടെറസ്‌ വര്‍ക്കുകള്‍ നടത്തുക, വിവിധ മതാചാര പ്രകാരം മൃതദേഹങ്ങള്‍ കുളിപ്പിക്കുന്നതിനും മറ്റ്‌ കര്‍മ്മങ്ങള്‍ നടത്തുന്നതിനുള്ള റൂം സൗകര്യം, പോസ്‌റ്റ്മോര്‍ട്ടം ടേബിള്‍, മോര്‍ച്ചറിയും പരിസര പ്രദേശങ്ങളും പൂന്തോട്ടം വച്ച്‌ പിടിപ്പിക്കുക എന്നിവയ്‌ക്കാണ്‌ തുക അനുവദിച്ചത്‌.
ഇവയില്‍ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ ഇനിയും ബാക്കിയാണ്‌. ആശുപത്രിയില്‍ പോലീസ്‌ സര്‍ജന്റെ സേവനം ഉള്ളതിനാല്‍ ഇടുക്കി, എറണാകുളം ജില്ലയിലെ വിവിധ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍നിന്നും മൃതദേഹങ്ങള്‍ പോസ്‌റ്റ്മോര്‍ട്ടത്തിനായി മൂവാറ്റുപുഴ ജനറലാശുപത്രിയിലേക്കാണ്‌ കൊണ്ട്‌ വരുന്നത്‌. എന്നാല്‍ ഇവിടെ ഫ്രീസര്‍ സൗകര്യമില്ലാത്തത്‌ പാവപ്പെട്ടവര്‍ക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നുണ്ട്‌. സാങ്കേതിക കാരണങ്ങളാല്‍ പോസ്‌റ്റ്മോര്‍ട്ടം നടത്താന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന്‌ മൃതദേഹങ്ങള്‍ അഴുകിയ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 02 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW