Friday, September 14, 2018 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 01.01 AM

മാറാടി മറ്റപ്പാടം കടവു ഭാഗത്തും ഭീഷണിയുയര്‍ത്തി വൈദ്യുതി ലൈന്‍

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ മറ്റപ്പാടം കടവ്‌ ഭാഗത്ത്‌ കെ.എസ്‌.ഇ.ബിയുടെ വൈദ്യുതി ലൈന്‍ താഴ്‌ന്ന് കിടക്കുന്നത്‌ അപകട ഭീഷണി ഉയര്‍ത്തുന്നു.
ഒരുമാസം മുമ്പ്‌ റാക്കാട്‌ സ്വദേശി വെണ്ടറയില്‍ കരുണാകരന്‍ ആള്‍പാര്‍പ്പില്ലാത്ത സ്‌ഥലത്ത്‌ പൊട്ടി കിടന്ന ലൈനില്‍ നിന്നും വൈദുതി പ്രവഹിച്ച്‌ മരണപ്പെട്ടതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ്‌ വീണ്ടും ഭീഷണിയുയര്‍ത്തി കമ്പികള്‍ താഴ്‌ന്ന് കിടക്കുന്നത്‌.
രണ്ടു സംഭവങ്ങളും വെള്ളൂര്‍ക്കുന്നം സെക്ഷന്‍ ഓഫീസിനു കീഴിലാണെന്നതും ശ്രദ്ധേയമാണ്‌. വാളകം പഞ്ചായത്തിലെ ഗണപതി കടവിനു സമീപമുള്ള ട്രാന്‍സ്‌ഫോമറില്‍ നിന്നും വരുന്ന വൈദ്യുതി ലൈനാണിത്‌. മൂവാറ്റുപുഴയാറിനു കുറുകെ മാറാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട മറ്റപ്പാടം കടവു ഭാഗത്തുകൂടി കടന്ന്‌ പുഴ തീരം വഴിയാണ്‌ ലൈന്‍ പോകുന്നത്‌. ഏകദേശം ആറടിയോളം ഉയരത്തില്‍ കമ്പി താഴ്‌ന്ന് കിടക്കുന്നത്‌ അപകടത്തിന്‌ കാരണമാകുമെന്ന്‌ ചൂണ്ടികാണിക്കപ്പെടുന്നു. ഈ ലൈന്‍ മുണ്ടിയേത്തില്‍ ബിജുവിന്റെ പുരയിടത്തില്‍ നിന്നും വീണ്ടും പുഴക്ക്‌ അക്കരെ ഭാഗത്തേക്കു തന്നെ പോകുന്നു. ഇവിടെ രണ്ടായി തിരിയുന്ന ലൈനില്‍ ഒരു ഭാഗമാണ്‌ താഴ്‌ന്ന് കിടക്കുന്നത്‌. കാട്‌ പിടിച്ച്‌ കിടക്കുന്ന പ്രദേശത്ത്‌ ലൈന്‍ താഴ്‌ന്ന് കിടക്കുന്നത്‌ ആളുകള്‍ക്ക്‌ കാണാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. മൃഗങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും വരെ ജീവനു ഭീഷണിയായ അവസ്‌ഥയില്‍ നില്‍ക്കുന്ന ലൈന്‍ മഴക്കാലത്ത്‌ ആ ഭാഗത്തേക്കു കടന്ന്‌ പോയാല്‍ അപകടം ഉറപ്പാണെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ഒ.സി. ഏലിയാസ്‌ പറയുന്നു. കെ.എസ്‌.ഇ.ബി. ജീവനക്കാരെത്തി ഒരു ഭാഗത്ത്‌ കണക്ഷന്‍ വിഛേദിച്ചെങ്കിലും പച്ചപ്പുള്ള വള്ളി പടര്‍പ്പ്‌ രണ്ടു ലൈനുകളിലേക്കും ചുറ്റി വളരുന്നതു കൊണ്ട്‌ ലൈനില്‍ വൈദ്യുതി പ്രവഹിക്കുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

Ads by Google
Advertisement
Thursday 02 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW