Saturday, September 15, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.50 AM

വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവ്‌ വിതരണം: ഒരാള്‍ പിടിയില്‍

uploads/news/2018/08/237837/3.jpg

നാദാപുരം: നാദാപുരം മേഖലയില്‍ സ്‌കൂള്‍, കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ്‌ വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാള്‍ എക്‌സൈസിന്റെ പിടിയിലായി.
പശ്‌ചിമ ബംഗാള്‍ സ്വദേശി സൗത്ത്‌ 24 പര്‍ഗാന ജില്ലയിലെ രക്ഷഗ്‌ഹാലി പ്രദേശത്തെ പത്തര്‍പ്രതീം പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ മജ്‌ഹര്‍പാര വീട്ടില്‍ നാരായണ്‍ബേര (44) ആണ്‌ അറസ്‌റ്റിലായത്‌. ഇയാളില്‍ നിന്ന്‌ വിതരണം ചെയ്‌തതിന്‍റെ ബാക്കി വന്ന 25 ഗ്രാം കഞ്ചാവ്‌ എക്‌സൈസ്‌ സംഘം കണ്ടെടുത്തു. ഇന്നലെ ചൊവ്വാഴ്‌ച വൈകുന്നേരം ആറര മണിയോടെയാണ്‌ തൂണേരി മുടവന്തേരി റോഡിലെ പ്രജിഷാ അരവു കേന്ദ്രത്തിനു സമീപമുള്ള റോഡില്‍ വെച്ച്‌ ഇയാളെ നാദാപുരം എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ എന്‍.കെ.ഷാജിയും സംഘവും പിടികൂടിയത്‌.
ഒമ്പത്‌ വര്‍ഷമായി ഇയാള്‍ നാദാപുരം മേഖലയില്‍ കോണ്‍ക്രീറ്റ്‌ ജോലി ചെയ്‌തു വരികയാണ്‌.. ഓരോ പ്രാവശ്യം നാട്ടില്‍ പോയി വരുമ്പോഴും കേരളത്തിലേക്ക്‌ വന്‍ തോതില്‍ കഞ്ചാവ്‌ കടത്തിക്കൊണ്ടു വരാറുണ്ടെന്നും ഈയടുത്ത ദിവസം പശ്‌ചിമ ബംഗാളില്‍ പോയി മടങ്ങി വരുമ്പോള്‍ ഒരു കിലോ കഞ്ചാവുമായാണ്‌ വന്നതെന്നും ഇയാള്‍ എക്‌സൈസിന്‌ മൊഴി നല്‍കി.
ഇതില്‍ വിവിധ സ്‌ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണം ചെയ്‌തതിന്‍റെ ബാക്കിയാണ്‌ ഇയാളില്‍ നിന്ന്‌ കണ്ടെടുത്തത്‌. എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫിസര്‍ എ.കെ.ശ്രീജിത്ത്‌, സിഇ മാരായ പ്രമോദ്‌ പുളിക്കൂല്‍, കെ.കെ.ജയന്‍, കെ.ഷിരാജ്‌, സി.എം.സുരേഷ്‌കുമാര്‍, വി.സി.വിജയന്‍, െ്രെഡവര്‍ പ്രജീഷ്‌ എന്നിവരും എക്‌സൈസ്‌ സംഘത്തില്‍ ഉണ്ടായിരുന്നു.

Ads by Google
Advertisement
Wednesday 01 Aug 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW