Thursday, July 18, 2019 Last Updated 20 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.50 AM

ശക്‌തമായ മഴ: വിഷ്‌ണുമംഗലം ബണ്ട്‌ നിറഞ്ഞുകവിഞ്ഞെു

uploads/news/2018/08/237836/2.jpg

നാദാപുരം: മഴ ശക്‌തമായി തിരിച്ചെത്തിയതോടെ വിഷ്‌ണുമംഗലം പുഴയില്‍ ജല വിതാനം വലിയ തോതില്‍ കൂടി. വാട്ടര്‍ അതോറിറ്റി പുഴക്ക്‌ കുറുകെ സ്‌ഥാപിച്ച ബണ്ടാണ്‌ നിറഞ്ഞു കവിഞ്ഞൊഴുകുന്നത്‌. അപകടകരമായ കുത്തൊഴുക്കാണ്‌ പുഴയില്‍.ബണ്ട്‌ നിറഞ്ഞു കവിഞ്ഞത്‌ കൂടാതെ ഡൈവര്‍ഷന്‍ ചാനലും നിറഞ്ഞിരിക്കുകയാണ്‌. ബണ്ടിന്‌ വെള്ളം ഒഴിഞ്ഞ്‌ പോകാന്‍ സംവിധാനമൊരുക്കാത്തതിനെ തുടര്‍ന്ന്‌ പരിസര പ്രദേശങ്ങളില്‍ വെള്ളം കയറി കനത്ത നാശനഷ്‌ടമുണ്ടായതിനെ തുടര്‍ന്നാണ്‌ ബണ്ടിന്റെ ഒരു ഭാഗത്ത്‌ സ്‌ഥലമേറ്റെടുത്ത്‌ വെള്ളം ഒഴുകി പോകാന്‍ ഡൈവര്‍ഷന്‍ ചാനല്‍ ഉണ്ടാക്കിയത്‌.
വിലങ്ങാട്‌ മലയില്‍ മഴ ശക്‌തമായതോടെയാണ്‌ പുഴയിലേക്ക്‌ വെള്ളം കനത്ത തോതിലെത്തുന്നത്‌. ബണ്ടിന്‌ സുഗമമായ ഒഴുക്കില്ലാത്തതിനെ തുടര്‍ന്ന്‌ ചിയ്ൂര്‍യ ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളില്‍ വെള്ളമുയരുന്നുണ്ട്‌.
കുളിക്കാനും അലക്കാനും പുഴയിലിറങ്ങാന്‍ പറ്റാത്ത സ്‌ഥിതിയാണ്‌. ശ്രദ്ധ വിട്ടാല്‍ ഒഴുക്കിലകപ്പെടുമെന്നതില്‍ സംശയമില്ല. അടുത്ത കാലങ്ങളിലായി നിരവധി മനുഷ്യ ജീവനുകള്‍ പുഴയില്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. അപകടത്തില്‍ പെട്ടാല്‍ രക്ഷാ പ്രവര്‍ത്തനത്തിന്‌ പോലും കഴിയാത്ത സ്‌ഥിതിയാണിവിടെ.
ഒരു ധാരണയുമില്ലാതെ ബണ്ട്‌ പണിത ജല അതോറിറ്റി ഉദ്യോഗസ്‌ഥരെ പഴിക്കുകയാണിവിടുത്തുകാര്‍. പഴയ തലമുറയിലെ നിരവധി പേര്‍ ബണ്ട്‌ തന്നെ ഷട്ടര്‍ ഘടിപ്പിച്ച്‌ വെള്ളം ഒഴുകി പോകാനുള്ള സംവിധാമൊരുക്കണമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ഉദ്യോഗസ്‌ഥര്‍ ചെവിക്കൊള്ളാത്തതിണ്‌ ഈ ദുരവസ്‌ഥക്ക്‌ കാരണമെന്ന്‌ പറയുന്നു.
ഇതിനെ തുടര്‍ന്ന്‌ ലക്ഷങ്ങളാണ്‌ സര്‍ക്കാര്‍ ചെലവഴിക്കേണ്ടി വന്നത്‌. ഇപ്പോഴും അതിന്റെ ദുരിതം പേറുകയാണ്‌ നാട്ടുകാര്‍.

Ads by Google
Advertisement
Wednesday 01 Aug 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW