Saturday, September 15, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.50 AM

സ്‌ഥലം കിട്ടിയില്ല; ലൈഫ്‌ മിഷന്‍ പദ്ധതി നടപ്പാക്കുന്നത്‌ നീളുന്നു

uploads/news/2018/08/237835/1.jpg

കോഴിക്കോട്‌: ഗുണഭോക്‌താക്കള്‍ക്ക്‌ വീടു നിര്‍മിക്കുന്നതിനുള്ള സ്‌ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കോര്‍പറേഷന്‍ പ്രദേശത്ത്‌ ലൈഫ്‌ മിഷന്‍ ഭവന പദ്ധതി നടപ്പാക്കുന്നത്‌ അനിശ്‌ചിതമായി നീളുന്നു. താല്‍പര്യപത്രം നല്‍കിയവരുടെ സ്‌ഥലം വിദഗ്‌ധ കമ്മിറ്റി പരിശോധിച്ചുവെങ്കിലും അവയൊന്നും അനുയോജ്യമായി വിലയിരുത്തിയിട്ടില്ല. ഇതിനാല്‍ വ്യവസ്‌ഥകളില്‍ ഇളവു വരുത്തി പുതിയ താല്‍പര്യ പത്രം ക്ഷണിക്കാനുള്ള നീക്കത്തിലാണ്‌ കോര്‍പറേഷന്‍.
കോര്‍പറേഷന്‍ പ്രദേശത്ത്‌ 9275 ഗുണഭോക്‌താക്കളാണ്‌ ലൈഫ്‌ മിഷന്‍ ഭവന പദ്ധതിയുടെ ഗുണഭോക്‌താക്കളായി കണ്ടെത്തിയിട്ടുള്ളത്‌. ഈ പദ്ധതിക്ക്‌ ഭൂമി വാങ്ങുന്നതിനു ഏഴരക്കേടി രുപ അനുവദിച്ചിട്ടുണ്ട്‌. സ്‌ഥലം നല്‍കാമെന്ന്‌ സമ്മതിച്ചവരുടെ 11 പ്‌ളോട്ടുകളിലാണ്‌ കോര്‍പമറഷന്‍ നഗരാസൂത്രണ സമിതി, പൊതുമരാമത്ത്‌ സമിതി എന്നിവയുടെ അംഗങ്ങള്‍ പരിശോധന നടത്തിയത്‌. ഇതില്‍ രണ്ട്‌ പ്‌ളോട്ടുകള്‍ സര്‍ക്കാര്‍ സ്‌ഥലമാണ്‌.ഒമ്പതെണ്ണം സ്വകാര്യ വ്യക്‌തികളൂടേതും. എന്നാല്‍ ഇവയൊന്നും അനുയോജ്യമായി കണ്ടെത്തിയിട്ടില്ല.ലൈഫ്‌ മിഷന്‍ പദ്ധതിയുടെ മാനദണ്ഡം അനുസരിച്ചുള്ളവയല്ല ഈ സ്‌ഥലങ്ങളെന്ന്‌ സംഘം വിലയിരുത്തി.മിക്കയിടത്തും റോഡിന്റെ പ്രശ്‌നമാണുള്ളത്‌. പദ്ധതിയിയില്‍ പറയുന്നതു പ്രകാരണമുള്ള വീതി റോഡുകള്‍ക്കില്ല. ഒരു അപകടം നടന്നാല്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാന്‍ വാഹനങ്ങള്‍ക്ക്‌ എത്താന്‍ കഴിയുന്നതല്ല റോഡുകള്‍.
ചില സ്‌ഥലമുടമകളാവട്ടെ മാര്‍ക്കറ്റ്‌ നിരക്കിനേക്കാള്‍ ഉയര്‍ന്ന വിലയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. അതുകൊണ്ടുതന്നെ ആദ്യപരിശോധനയില്‍ ഇവ തള്ളിപ്പോയി. ബഹുനില അപ്പാര്‍ട്ട്‌മെന്റ്‌ നിര്‍മിക്കുന്നതിനു വാഹന സൗകര്യമുള്ള അര ഏക്കര്‍ സ്‌ഥലമാണ്‌ കോര്‍പറേഷന്‌ ആവശ്യമായിട്ടുള്ളത്‌.
പുതിയ സാഹചര്യത്തില്‍ ലൈഫ്‌ മിഷന്റെ വ്യവസ്‌ഥകളില്‍ മാറ്റം വരുത്തി പുതിയ താല്‍പര്യപത്രം ക്ഷണിക്കാനാണ്‌ കോര്‍പറേഷന്‍ ആലോചിക്കുന്നത്‌.അടുത്ത കോര്‍പറേഷന്‍ കൗണ്‍സിലിന്റെ പരിഗണനയ്‌ക്ക് ഇക്കാര്യം വരുന്നുണ്ട്‌. കോര്‍പറഷനിലെ 75 വാര്‍ഡുകളില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ 9275 ഗുണഭോക്‌താക്കളില്‍നിന്ന്‌ മുന്‍ഗണനാ ക്രമത്തിലാണ്‌ ആളെ തെരഞ്ഞെടുക്കുക. ഭൂമി കിട്ടിയാലടുന്‍ അപ്പാര്‍ട്ട്‌മെന്റ്‌ നിര്‍മാണം ആരംഭിക്കുമെന്ന്‌ കോര്‍പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 01 Aug 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW