Saturday, September 15, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.49 AM

ക്വാറിയിലെ തടയണ പൊട്ടിയ സംഭവം: വെള്ളലശേരിയിലെ വെള്ളക്കെട്ട്‌ പരിഹരിച്ചു

മുക്കം: ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളലശ്ശേരിയില്‍ കഴിഞ്ഞദിവസം ഉണ്ടായ കനത്ത വെള്ളക്കെട്ടിന്‌ കാരണം സമീപത്തെ എംസാന്‍ഡ്‌ യൂണിറ്റിന്റെ തടയണ തകര്‍ന്ന്‌ മൂലമാണെന്ന്‌ ആക്ഷേപം. ഇതിന്റെ അടിസ്‌ഥാനത്തില്‍ നാട്ടുകാര്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥരെയും ഗ്രാമ പഞ്ചായത്ത്‌ അധികൃതരെയും വിളിച്ചു വരുത്തി നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഉദ്യോഗസ്‌ഥരുടെ പരിശോധനയില്‍ റോഡരികിലുള്ള വെള്ളം ഒഴുകിപ്പോകുന്ന ഡ്രെയിനേജ്‌കള്‍ മുഴുവന്‍ മണ്ണും ചെളിയും നിറഞ്ഞ്‌ തൂര്‍ന്നു പോയതാണ്‌ വെള്ളക്കെട്ടിന്‌ കാരണമെന്ന്‌ കണ്ടെത്തുകയായിരുന്നു. ഡ്രെയിനേജ്‌കള്‍ മുഴുവന്‍ മൂടി പോയതോടെ മഴയില്‍ കുത്തിയൊലിച്ചു വരുന്ന വെള്ളം തൊട്ടടുത്ത പറമ്പിലേക്കും റോഡിലേക്കും പരന്നു ഒഴുകുകയായിരുന്നു. ഇതോടെ നാട്ടുകാരുടെയും എം. സാന്‍ഡ്‌ ഉടമകളുടെയും നേതൃത്വത്തില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ അസിസ്‌റ്റന്റ്‌ എഞ്ചിനീയറുടെയും വാര്‍ഡ്‌ മെമ്പറുടെയും സാന്നിധ്യത്തില്‍ ജെ.സി.ബി ഉപയോഗിച്ച്‌ ഡ്രെയിനേജ്‌കളിലെ മണ്ണ്‌ മുഴുവന്‍ ഒഴിവാക്കി. റോഡരികിലെ ഓവുചാലുകള്‍ ആഴം കൂട്ടുകയും റോഡിലുള്ള പാലത്തിന്‍റെ ചളിയും മണ്ണും മറ്റും കെട്ടിക്കിടന്ന്‌ അടിഭാഗം മുഴുവന്‍ വൃത്തിയാക്കുകയും ചെയ്‌തു.

Ads by Google
Advertisement
Wednesday 01 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW