Sunday, April 21, 2019 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.49 AM

സീതപ്പാറ വനത്തില്‍ ഉരുള്‍പൊട്ടി; ഓഞ്ഞി, മൂത്താട്ടുപുഴ പാലങ്ങള്‍ മുങ്ങി

പേരാമ്പ്ര: കനത്ത മഴക്കിടയില്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെ അധീനതയില്‍ വരുന്ന പെരുവണ്ണാമൂഴി വനമേഖലയുടെ ഭാഗമായ സീതപ്പാറയില്‍ ഉരുള്‍പൊട്ടി. ഓഞ്ഞി, മൂത്തേട്ട്‌ എന്നീ പുഴകളില്‍ ജലപ്രളയമുണ്ടായി. പെരുവണ്ണാമൂഴി ചെമ്പനോട റോഡിലൂള്ള രണ്ടു പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഉരുള്‍പൊട്ടിയെത്തിയ ജലം ഇരുകരയും കവിഞ്ഞൊഴുകി യെങ്കിലും കൃഷി നാശമുണ്ടാക്കിയിട്ടില്ല. ഓനിപ്പുഴയുടെ പെരുവണ്ണാമൂഴി ഭാഗത്തെ പാലത്തിനു പൊക്കം കുറവായതിനാല്‍ ഇക്കുറി പല തവണ വെള്ളത്തില്‍ മുങ്ങി ഗതാഗത തടസം സൃഷ്‌ടിച്ചിരുന്നു. പാലം ഉയര്‍ത്തിപ്പണിയണമെന്ന ആവശ്യമുയരുകയുമുണ്ടായി.

Ads by Google
Advertisement
Wednesday 01 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW