Saturday, September 15, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.49 AM

മണാശേരിയില്‍ ചെങ്കല്‍ ക്വാറിയിലെ തടയണ പൊട്ടി വ്യാപകനാശം

മുക്കം: ഇന്നലെ മലയോര മേഖലയില്‍ പെയ്‌ത കനത്ത മഴയില്‍ മുക്കം നഗരസഭയിലെ മണാശ്ശേരിയില്‍ ചെങ്കല്‍ ക്വാറിയിലെ തടയണ പൊട്ടി വ്യാപക നാശം. തൊട്ടടുത്തുള്ള പന്നോളി കോളനിയിലെ നാലോളം വീടുകളില്‍ വെള്ളം കയറി. ഇന്നലെ രാവിലെ 8 മണിയോടെയാണ്‌ സംഭവം. കോളനിയുടെ മുകള്‍ഭാഗത്തായി ഏറെ ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന ചെങ്കല്‍ ക്വാറിയില്‍ കെട്ടിക്കിടന്ന വെള്ളമാണ്‌ കനത്തമഴയില്‍ കുത്തിയൊലിച്ച്‌ താഴെ കോളനിയിലെത്തിയത്‌.
15 ഏക്കറോളം വരുന്ന സ്‌ഥലത്ത്‌ വ്യാപിച്ചു കിടക്കുന്നതാണ്‌ ചെങ്കല്‍ ക്വാറി. മഴ ശക്‌തമായതോടെ ഈ ക്വാറിയില്‍ നിന്നും ചെങ്കല്ലുകള്‍ വെട്ടിയെടുത്ത കുഴിയില്‍ മുഴുവന്‍ വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്‌. മാസങ്ങള്‍ക്കുമുമ്പ്‌ പെയ്‌ത മഴയിലും ഈ ക്വാറിയില്‍ നിന്നും വെള്ളം ശക്‌തിയായി താഴേക്ക്‌ പതിച്ചിരുന്നു. അന്ന്‌ കോളനി വാസികളുടെ പരാതിയെത്തുടര്‍ന്ന്‌ ക്വാറി അധികൃതര്‍ ക്വാറിക്ക്‌ സമീപം തടയണകെട്ടി വെള്ളത്തിന്റെ കുത്തൊഴുക്ക്‌ തടയുകയായിരുന്നു. ഇന്നലെ മഴ വീണ്ടും ശക്‌തമായതിനെത്തുടര്‍ന്ന്‌ തടയണ പൊട്ടി വെള്ളം താഴേക്ക്‌ ഒഴുകുകയായിരുന്നു. പന്നോളി കോളനി യിലെ മഹിളാ മണി, ബാബു, വിനോദ്‌, മൂത്തോറന്‍ എന്നിവരുടെ വീടുകളിലാണ്‌ ചെളി വെള്ളം കയറി നാശം സംഭവിച്ചത്‌. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ വീടുകള്‍ക്ക്‌ സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്‌. കോളനിയിലെ മൂന്നോളം കിണറുകളിലും ചെളി വെള്ളം കയറിയിട്ടുണ്ട്‌. ഇത്‌ ഇവരുടെ കുടിവെള്ളം പ്രതിസന്ധിയിലാക്കി. രാവിലെ കോളനിയിലെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തായിരുന്നു അപകടം . അതിനാല്‍ കുട്ടികളെ സ്‌കൂളില്‍ അയയ്‌ക്കാന്‍ പോലും ഇവര്‍ക്ക്‌ കഴിഞ്ഞില്ല. മുന്‍പ്‌ നിരവധി തവണ പരാതി പറഞ്ഞിട്ടും ക്വാറി അധികൃതര്‍ പരിഹാരം കാണാത്തതാണ്‌ ഇത്തരമൊരു അപകടത്തിന്‌ വഴിവച്ചതെന്ന്‌ കോളനിവാസികള്‍ പറഞ്ഞു. ഇനിയും മഴ തുടര്‍ന്നാല്‍ കോറിയിലെ മുഴുവന്‍ മണ്ണും ചെളിയും വീണ്ടും താഴോട്ട്‌ വരാന്‍ സാധ്യത ഉള്ളതിനാല്‍ കോളനി വാസികള്‍ ഏറെ ആശങ്കയിലാണ്‌. രാത്രിയായിരുന്നു അപകടം സംഭവിച്ചിരുന്നതെങ്കില്‍ അപകടത്തിന്‌ വ്യാപ്‌തി ഇനിയും വര്‍ധിക്കുമായിരുന്നുവെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന്‌ ഇതിനു പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ ശക്‌തമായ പ്രതിഷേധം ഉണ്ടാകുമെന്നും നാട്ടുകാര്‍ പറഞ്ഞു. എത്രയും പെട്ടെന്ന്‌ നടപടി വേണമെന്ന്‌ കാണിച്ചു മുക്കം മുന്‍സിപ്പാലിറ്റിയില്‍ പരാതി നല്‍കിയിരിക്കുകയാണ്‌ കോളനി വാസികള്‍.

Ads by Google
Advertisement
Wednesday 01 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW