Sunday, November 18, 2018 Last Updated 18 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.49 AM

പരപ്പന്‍പൊയില്‍ ഹൈസ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു

താമരശ്ശേരി: താമരശ്ശേരി പരപ്പന്‍പൊയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. കുട്ടികള്‍ രക്ഷപ്പെട്ടത്‌ ഭാഗ്യംകൊണ്ട്‌.പി.ടി.എ യോഗമുള്ളതിനാല്‍ സ്‌കൂള്‍ നേരത്തെ വിട്ടതുകൊണ്ട്‌ വന്‍ദുരന്തം ഒളിവായി. രാരോത്ത്‌ ജി.എം.എച്ച്‌.എസിന്റെ ഓടിട്ട കെട്ടിടമാണ്‌ ഇന്നലെ വൈകുന്നേരം 4.23ന്‌ തകര്‍ന്നുവീണത്‌. സ്‌കൂളിന്‌ ഇന്ന്‌ അവധി പ്രഖ്യപാപിച്ചിട്ടുണ്ട്‌. ഇന്നലെ രാവിലെ മുതല്‍ കനത്ത മഴയായിരുന്നു താമരശ്ശേരിയിലും പരിസരത്തും. ഇടിയോടു കൂടിയ മഴ.കനത്ത മഴയില്‍ ഓടിട്ട കെട്ടിടം വന്‍ ശബ്‌ദത്തോടെ നിലം പൊത്തുകയായിരുന്നു.ഈ കെട്ടിടത്തില്‍ മൂന്ന്‌ ക്ലാസ്‌ മുറികളാണുള്ളത്‌.
ഇതില്‍ അഞ്ച്‌ എ ക്ലാസ്‌ പൂര്‍ണമായും തകര്‍ന്നു. ഒന്നിന്റെ പകുതി ഭാഗവും നിലം പതിച്ചു. മറ്റേ ക്ലാസ്‌ റൂം വീഴാനായി നില്‍ക്കുന്നു. ഇതും ഏതു സമയത്തും നിലംപൊത്തും. പി.ടി.എ യോഗമുള്ളതനാല്‍ ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ തന്നെ കുട്ടികളെ വീട്ടിലേക്ക്‌ അയച്ചിരുന്നു. സാധാരണ നാലര വരെയാണ്‌ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. കുട്ടികള്‍ വീട്ടില്‍ പോയതിനാല്‍ വലിയ അപകടമാണ്‌ ഒഴിവായത്‌. സ്‌കൂളിന്റെ ഭിത്തിക്ക്‌ വിള്ളല്‍ വന്നാണ്‌ കെട്ടിടം തകര്‍ന്നത്‌.ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ ഉദ്യേഗസ്‌ഥര്‍ സ്‌ഥത്തെത്തി. തഹസില്‍ദാര്‍, എ.ഇ.ഒ എന്നിവരും സംഭവസ്‌ഥലം സന്ദര്‍ശിച്ചു.കാലപഴക്കമാണ്‌ കെട്ടിടം തകരാന്‍ കാരണം.
1921-ല്‍ ആണ്‌ രാരോത്ത്‌ എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. 1956-ല്‍ ഇത്‌ യു.പി സ്‌കൂളായി ഉയര്‍ത്തി. പിന്നീട്‌ ഹൈസ്‌കൂളാക്കിയെങ്കിലും പുതിയ കെട്ടിടം പണിതിരുന്നില്ല. പഠിപ്പിക്കാന്‍ പറ്റാത്ത വിധത്തില്‍ വീഴാറായ ക്ലാസ്‌ മുറികളിലിരുന്നാണ്‌ ഇതുവരെയും കടന്നുപോയത്‌.
സ്‌കൂളില്‍നിന്ന്‌ 400 മീറ്റര്‍ അകലെ ഒരേക്കര്‍ സ്‌ഥലം വാങ്ങി പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ട്‌. 12 ക്ലാസ്‌ മുറികളുള്ള കെട്ടിടത്തിന്റെ പണി തീര്‍ന്നുവെങ്കിലും ക്ലാസ്‌ മുറികള്‍ അവിടേക്ക്‌ മാറ്റിയിട്ടില്ല. എത്രയൂം പെട്ടെന്ന്‌ ക്ലാസ്‌ അവിടേക്ക്‌ മാറ്റണമെന്ന്‌ രക്ഷിതാക്കളൂടെ ആവശ്യമുയര്‍ന്നിട്ടുണ്ട്‌. 800 കുട്ടികളാണ്‌ ഇവിടെ പഠിക്കുന്നത്‌.

Ads by Google
Advertisement
Wednesday 01 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW