Friday, November 16, 2018 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.49 AM

തലയാട്‌ മണ്ണിടിച്ചില്‍: ഗതാഗതം സ്‌തംഭിച്ചു; ഒഴിവായത്‌ വന്‍ ദുരന്തം

ബാലുശേരി: കനത്ത മഴയില്‍ റോഡിലേക്ക്‌ മണ്ണും മരവും വീണ്‌ ഗതാഗതം സ്‌തംഭിച്ചു.തലയാട്‌ - കക്കയം റോഡില്‍ ഇരുപത്തിയാറാം മൈലിലാണ്‌ സംഭവം. മരവും മണ്ണും പതിക്കുമ്പോള്‍ വാഹനങ്ങള്‍ ഓടാതിരുന്ന തിനാല്‍ വന്‍ ദുരന്തം ഒഴിവായി.ചൊവ്വാഴ്‌ച രാവിലെ പെയ്‌ത കനത്ത മഴയിലാണ്‌ മണ്ണിടിച്ചിലും അതോടൊപ്പം മരം കടപുഴകി വീണതും ഉടനെ നാട്ടുകാര്‍ മരാമത്ത്‌ വകുപ്പ്‌ ,അഗ്നിശമന സേന എന്നിവരെ വിവരമറിയിക്കുകയായിരുന്നു. നരിക്കുനി നിന്ന്‌ റോബി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഒരു യൂനിറ്റ്‌ അഗ്നിശമന സേനയും നാട്ടുകാരും മരാമത്ത്‌ വകുപ്പ്‌ അധികൃതരും ചേര്‍ന്ന്‌ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ റോഡിലെ മണ്ണും മരവും നീക്കി.പ്രതികൂല കാലാവസ്‌ഥ കാരണം നാല്‌ മണിക്കൂര്‍ കഠിന പരിശ്രമം വേണ്ടിവന്നു ഗതാഗതം പൂര്‍വ്വസ്‌ഥിതിയിലാക്കാന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍, സമസ്‌ത മേഖലയിലും ജോലി ചെയ്ുയന്നവരെല്ലാം ഗതാഗത കുരുക്കിലക പ്പെട്ടു.
മഴ തുടരുകയാണെങ്കില്‍ ഇനിയും മണ്ണിടിച്ചിലുണ്ടാകുമൊയെന്ന ആശങ്കയിലാണ്‌ നാട്ടുകാര്‍. ടൂറിസ്‌റ്റ് കേന്ദ്രമായ കക്കയം, കരിയാത്തന്‍പാറ പ്രദേശങ്ങളിലേക്ക്‌ നൂറ്‌ കണക്കിന്‌ സന്ദര്‍ശകര്‍ പോകുന്ന റോഡിന്റെ സ്‌ഥിതി വളരെ ദയനീയമാണ്‌. വീതി കുറഞ്ഞത്‌ മാത്രമല്ല റോഡരികിലെ കൂറ്റന്‍ മരങ്ങളും, മണ്‍മതിലുകളും യാത്രക്കാരെ ഭീതിയിലാഴ്‌ത്തുന്നു.

Ads by Google
Advertisement
Wednesday 01 Aug 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW