Friday, September 14, 2018 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.18 AM

മഴയും കാറ്റും ഇടിമിന്നലും; കൊല്ലത്തു ജനജീവിതം ദുരിതമായി

uploads/news/2018/08/237771/2.jpg

കൊല്ലം: കാലവര്‍ഷം ശക്‌തമാകുകയും മഴ തോരാതെ പെയ്‌തുതുടങ്ങുകയും ചെയ്‌തതോടെ കൊല്ലം ജില്ലയില്‍ വ്യാപകനാശം. തിങ്കളാഴ്‌ച രാത്രി തുടങ്ങിയ മഴയും കാറ്റും ഇടിമിന്നലും ഇന്നലെ ഉച്ചയോടെയാണു തെല്ലു ശമിച്ചത്‌.
രാത്രിയും പകലും ശക്‌തമായ ഇടിമിന്നലും ഉണ്ടായി. വിവിധ സ്‌ഥലങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. തീരദേശമേഖലയില്‍ കടല്‍ക്ഷോഭം ശക്‌തമായതോടെ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലായി. കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. താന്നിയില്‍ തീരദേശ റോഡ്‌ കടലെടുത്തു. ഇതുവഴിയുള്ള യാത്രാസൗകര്യം പൂര്‍ണമായി നിലച്ചു. കൊല്ലം നഗരത്തിലും ഇരവിപുരം, മയ്യനാട്‌ തുടങ്ങി പ്രദേശങ്ങളിലെ താഴ്‌ന്നയിടങ്ങള്‍ മുഴുവന്‍ വെള്ളക്കെട്ടായി. ഇരവിപുരം വില്ലേജില്‍ കൂട്ടിക്കട മേഖലയില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ 10 കുടുംബങ്ങളെ കൂട്ടിക്കട മുസ്ലീം പള്ളി ഹാളിലേക്ക്‌ മാറ്റി താമസിപ്പിച്ചു. മൊത്തം 32 പേരാണ്‌ ഇവിടെ കഴിയുന്നത്‌. കൊറ്റംകുളങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു.
ഇവിടെ 11 കുടുംബങ്ങളില്‍ നിന്നുള്ള 47 പേരെ പാര്‍പ്പിച്ചിട്ടുണ്ട്‌. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂര്‍ താലൂക്കുകളില്‍ തുടര്‍ച്ചയായി ശക്‌തമായ മഴയും കാറ്റുമുണ്ടായി.
കരുനാഗപ്പള്ളി, പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലും മഴ ശക്‌തമായി. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറുകളും 15സെ.മീ വീതം തുറന്നു. ശക്‌തമായ മഴയില്‍ നീരൊഴുക്കു വര്‍ധിച്ചതിനെതുടര്‍ന്നു ജലനിരപ്പു കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്‌. ആവശ്യമെങ്കില്‍ കൂടുതല്‍ ഉയര്‍ത്തും.
കിഴക്കന്‍ മേഖലകളില്‍ വ്യാപകമായി കൃഷിനാശവും സംഭവിച്ചു. പലയിടത്തും കൃഷിയിടങ്ങളിലുള്‍പ്പെടെ വെള്ളം പൊങ്ങുകയും റോഡുകളും മറ്റും നശിക്കുകയും ചെയ്‌തു.

Ads by Google
Advertisement
Wednesday 01 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW