Thursday, November 15, 2018 Last Updated 20 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.17 AM

കനത്ത മഴ: കിഴക്കന്‍ മലയോര മേഖലയില്‍ വ്യാപക നാശം

പുനലൂര്‍: ജില്ലയുടെ കിഴക്കന്‍മലയോര മേഖലയില്‍ കനത്ത മഴയില്‍ നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. ലക്ഷകണക്കിനു രൂപയുടെ നാശനഷ്‌ടമാണ്‌ മേഖലയില്‍ സംഭവിച്ചത്‌. അച്ചന്‍കോവില്‍,ആര്യങ്കാവ്‌, ഇടമുളയ്‌ക്കല്‍, ഏരൂര്‍, കരവാളൂര്‍ മേഖലകളിലാണ്‌ വ്യാപക നാശനഷ്‌ടമുണ്ടായത്‌. മരങ്ങള്‍ കടപുഴകി വീണാണ്‌ വീടുകള്‍ക്ക്‌ തകരാറുണ്ടായത്‌.
കല്ലടയാറ്റിലും ചാലിയക്കരയാറ്റിലും കഴുതുരുട്ടിയാറ്റിലും ജലനിരപ്പ്‌ ഉയര്‍ന്നു. തെന്മല ഡാമിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്‌. മഴ വീണ്ടും ശക്‌തമായതോടെ കിഴക്കന്‍ മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്‌. അച്ചന്‍കോവില്‍, ആര്യങ്കാവ്‌ മലയോര മേഖലകളിലാണ്‌ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നത്‌. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്‌. കഴിഞ്ഞ രണ്ടുദിവസമായി അതിശക്‌തമായ മഴയാണ്‌ പെയ്യുന്നത്‌. ഇടയ്‌ക്കു മഴയ്‌ക്ക് അല്‍പം ശമനമുണ്ടായെങ്കിലും ഇപ്പോള്‍ മഴ വീണ്ടും ശക്‌തമായിരിക്കുകയാണ്‌.
ലക്ഷകണക്കിനു രൂപയുടെ കൃഷിനാശമാണ്‌ നേരിട്ടിട്ടുള്ളത്‌. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ റവന്യുവകുപ്പ്‌ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്‌. നാശനഷ്‌ടങ്ങള്‍ വിലയിരുത്തുന്ന കാര്യത്തില്‍ റവന്യു വകുപ്പ്‌ അധികൃതര്‍ കുറ്റകരമായ അനാസ്‌ഥയാണ്‌ കാട്ടുന്നതെന്നും ആക്ഷേപമുണ്ട്‌. കൃഷിനാശമുണ്ടായ പ്രദേശങ്ങളിലും ബന്ധപ്പെട്ടവര്‍ കാര്യമായ കണക്കെടുപ്പുകള്‍ നടത്തുന്നില്ല. ഇത്‌ കര്‍ഷകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്‌. മഴയ്‌ക്ക് ശമനമുണ്ടാകാത്തത്‌ വീണ്ടും കെടുതികള്‍ക്ക്‌ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 01 Aug 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW