Wednesday, November 21, 2018 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.17 AM

ഡി.വൈ.എഫ്‌.ഐ. ബ്ലോക്ക്‌ സമ്മേളനം സമാപിച്ചു

പുനലൂര്‍: രണ്ടു ദിവസമായി പുനലൂരില്‍ നടന്നുവന്ന ഡി.വൈ.എഫ്‌.ഐ. ബ്ലോക്ക്‌ സമ്മേളനം സമാപിച്ചു. ചെമ്മന്തൂര്‍ സാംസ്‌കാരിക നിലയത്തില്‍ സിസ്‌റ്റര്‍ ലിനി പുതുശേരി നഗറില്‍ നടന്ന സമാപനസമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എസ്‌. ജയമോഹന്‍ ഉദ്‌ഘാടനം ചെയ്‌തു. ഗുജറാത്ത്‌ സംസ്‌ഥാന കമ്മിറ്റിയംഗം സഹീദ്‌ റൂമി മുഖ്യപ്രഭാഷണം നടത്തി.അഡ്വ. ടി. അന്‍സര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍, ജോര്‍ജ്‌ മാത്യു,എസ്‌. ബിജു, അഡ്വ. പി. സജി, അഡ്വ. പി.എസ്‌. ചെറിയാന്‍, ടൈറ്റസ്‌ സെബാസ്‌റ്റ്യന്‍, ഡോ. കെ. ഷാജി, പ്രഫ. വി.എസ്‌. പ്രവീണ്‍കുമാര്‍, ടി.എം. ഷൈന്‍ ദീപു, എസ്‌. രാജേന്ദ്രന്‍നായര്‍, വി.എസ്‌. മണി, എ.ആര്‍. കുഞ്ഞുമോന്‍, പ്രേംസിങ്‌, ശരണ്‍ ശശി, സതേഷ്‌, എബി ഇടമണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. ടി. അന്‍സര്‍ (പ്രസിഡന്റ്‌), എസ്‌.എന്‍. രാജേഷ്‌കുമാര്‍ (സെക്രട്ടറി), ബിന്‍സ്‌ കുന്നുംപുറത്ത്‌, പ്രിയ മണികണ്‌ഠന്‍ (വൈസ്‌ പ്രസിഡന്റുമാര്‍), അഡ്വ. എസ്‌. ശ്യാം, അന്‍വര്‍ (ജോയിന്റ്‌ സെക്രട്ടറി), സതേഷ്‌ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Wednesday 01 Aug 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW