Monday, November 19, 2018 Last Updated 11 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.17 AM

പട്ടാപ്പകല്‍ വീട്ടില്‍നിന്നും സ്വര്‍ണം കവര്‍ന്നു

ഓയൂര്‍: ആളില്ലാതിരുന്ന വീട്ടില്‍ നിന്നും പട്ടാപ്പകല്‍ ഏഴു പവന്റെ സ്വര്‍ണം കവര്‍ന്നു. ഓടനാവട്ടം കുടവട്ടൂര്‍ മാരൂര്‍ ജിഷ്‌ണു ഭവനില്‍ പ്രസാദിന്റെ വീട്ടിലാണ്‌ മോഷണം നടന്നത്‌. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം.
പ്രസാദിന്റെ മകന്‍ വീട്ടില്‍ വന്നപ്പോള്‍ കതക്‌ തുറന്നുകിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണു മോഷണം നടന്ന വിവരമറിയുന്നത്‌. അലമാരയില്‍ സൂക്ഷിച്ചിരുന്ന വളയും കമ്മലുമാണ്‌ നഷ്‌ടപ്പെട്ടത്‌.
അലമാരയില്‍തന്നെ മറ്റൊരു ഭാഗത്ത്‌ സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇതു നഷ്‌ടപ്പെട്ടിട്ടില്ല. സംഭവമറിഞ്ഞ്‌ ഡോഗ്‌ സ്‌ക്വാഡും വിരടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
പൂയപ്പള്ളി പോലീസ്‌ കേസെടുത്തു.

Ads by Google
Advertisement
Wednesday 01 Aug 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW