Saturday, November 17, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.17 AM

കാസര്‍ഗോഡ്‌ നഗരത്തില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി

uploads/news/2018/08/237764/1.jpg

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ നഗരത്തിലും തളങ്കരയിലും പരിസര പ്രദേശങ്ങളിലെയും ഹോട്ടലുകളിലും ജ്യൂസ്‌ കടകളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. നിരോധിച്ച പ്ലാസ്‌റ്റിക്‌ ക്യാരി ബാഗുകളും പിടിച്ചെടുത്തു. ബേക്കറികളിലും തട്ടുകടകളിലും പരിശോധന നടത്തി. പൊറോട്ട, ചിക്കന്‍ ഫ്രൈ, ചിക്കന്‍ കറി, പഴകിയ മീന്‍ ഫ്രൈ, ബിരിയാണി, നെയ്‌ച്ചോറ്‌ തുടങ്ങിയ ഭക്ഷ്യ സാധനങ്ങളും പഴകിയ ജ്യൂസുകളുമാണ്‌ പിടിച്ചെടുത്ത്‌ നശിപ്പിച്ചത്‌. കെ എസ്‌ ആര്‍ ടി സി ബസ്‌ സ്‌റ്റാന്‍ഡിന്‌ മുന്‍വശത്തെ സെല്‍വ ഡൈന്‍, കെ പി ആര്‍ റാവു റോഡിലെ മലബാര്‍ കോഫി, ന്യൂ കേരള, കെ എസ്‌ ആര്‍ ടി സി ഡിപ്പോയ്‌ക്ക് അകത്തുള്ള ശിവദുര്‍ഗ ജ്യൂസ്‌ കട, തളങ്കരയിലെ ബദര്‍ ഹോട്ടല്‍, ദീനാര്‍ നഗറിലെ എം ഡി സേ്‌റ്റാര്‍ ജ്യൂസ്‌ കട എന്നിവിടങ്ങളില്‍ നിന്നും തളങ്കര, പള്ളം പ്രദേശങ്ങളിലെ തട്ടു കടകളില്‍ നിന്നുമാണ്‌ ഭക്ഷ്യവസ്‌തുക്കള്‍ പിടികൂടിയത്‌. ഗസാലി നഗറിലെ എം എ കെ ഏജന്‍സീസ്‌ എന്ന കടയില്‍ നിന്നാണ്‌ എട്ടു കിലോ പ്ലാസ്‌റ്റിക്‌ ക്യാരി ബാഗുകള്‍ പിടികൂടിയത്‌.
കാസര്‍ഗോഡ്‌ ഫിഷ്‌ മാര്‍ക്കറ്റ്‌ റോഡില്‍ മത്സ്യത്തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്‌ടിച്ചു കൊണ്ട്‌ വില്‍പന നടത്തി വന്ന പഴകടകള്‍ ആരോഗ്യ വിഭാഗം മാറ്റി സ്‌ഥാപിച്ചു. രാവിലെ ഏഴു മണി മുതല്‍ 10 മണി വരെയാണ്‌ റെയ്‌ഡ് നടത്തിയത്‌. ഒരാഴ്‌ചയായി തുടരുന്ന പരിശോധനയുടെ ഭാഗമായാണ്‌ ചൊവ്വാഴ്‌ചയും ഹോട്ടലുകളിലും ബേക്കറികളിലും ജ്യൂസ്‌ കടകളിലും റെയ്‌ഡ് നടത്തിയത്‌.റെയ്‌ഡിന്‌ നഗരസഭയിലെ ആരോഗ്യ വിഭാഗം ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ വി രാജീവന്‍, ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ ഇന്‍ ചാര്‍ജ്‌ എ വി മധുസൂദനന്‍, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരായ സുര്‍ജ്‌ജിത്‌ കെ സോമന്‍, സുധീര്‍, അജിത്ത്‌, എ ആര്‍ അജീഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പല ഹോട്ടലുകളുടെയും അടുക്കള വൃത്തിഹീനമായി കിടക്കുന്നതായി കണ്ടെത്തി. പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തിയ ഹോട്ടലുകള്‍ക്കും മറ്റു സ്‌ഥാപനങ്ങള്‍ക്കുമെതിരെ നോട്ടീസ്‌ നല്‍കുമെന്ന്‌ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
നീലേശ്വരം നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളായ കേരള ഹോട്ടല്‍, ശ്രീകൃഷ്‌ണവിലാസം, സിറ്റി ഹോട്ടല്‍, വസന്ത വിഹാര്‍, അംബിക, ദോശ ഹട്ട്‌, ബദരിയ ഹോട്ടല്‍ എന്നീ സ്‌ഥാപനങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ പഴകിയതും ഉപയോഗയോഗ്യമായ ത്തതുമായ ഭക്ഷണ സാധനങ്ങള്‍, നിരോധിത പ്ലാസ്‌റ്റിക്‌ ക്യാരി ബാഗുകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍ എന്നിവ പിടിച്ചെടുത്തു. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ടി. നാരായണിയുടെ നേതൃത്വത്തില്‍ ജെ.എച്ച്‌.ഐ. മാരായ രാജന്‍. ടി.വി, രൂപേഷ്‌. ഇ, സ്‌മിത. പി.പി. എന്നിവരടങ്ങിയ സ്‌ക്വാഡാണ്‌ പരിശോധന നടത്തിയത്‌. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത സ്‌ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും തുടര്‍ന്നും പരിശോധന ശക്‌തിപ്പെടുത്തുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

Ads by Google
Advertisement
Wednesday 01 Aug 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW