Monday, November 19, 2018 Last Updated 11 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.16 AM

സ്‌നേക്ക്‌ പാര്‍ക്കില്‍ വിവാദം പത്തി വിടര്‍ത്തുന്നു.

uploads/news/2018/08/237763/3.jpg

കണ്ണൂര്‍: പറശ്ശിനിക്കടവ്‌ പാമ്പുവളര്‍ത്തു കേന്ദ്രത്തില്‍ കൃത്രിമ ആവാസവ്യവസ്‌ഥ സൃഷ്‌ടിച്ച്‌ രാജവെമ്‌ബാലകളെ ഇണചേര്‍ത്ത്‌ മുട്ടവിരിയിച്ചതാണെന്ന അവകാശവാദം സംബന്ധിച്ച്‌ വിവാദങ്ങളുയരുന്നു.
പറശ്ശിനിക്കടവില്‍ കഴിഞ്ഞ ശനിയാഴ്‌ച്ചയാണ്‌ 11 മുട്ടകളില്‍ നാലെണ്ണം വിരിഞ്ഞത്‌. എന്നാല്‍, ഈ മുട്ടകള്‍ കൊട്ടിയൂരിലെ പ്രകൃതി ദത്ത ആവാസ വ്യവസ്‌ഥയില്‍ നിന്ന്‌ ് കൊണ്ടുവന്നതണെന്ന സൂചിപ്പിച്ച്‌ സെന്‍ട്രല്‍ സൂ അഥോറിറ്റിക്ക്‌ പരാതി ലഭിച്ചു.
ഇതേതുടര്‍ന്ന്‌ സ്‌നേക്ക്‌ പാര്‍ക്കില്‍ മുട്ട വിരിഞ്ഞുണ്ടായ പാമ്പുകളെ വനം വകുപ്പ്‌ ഡി.എന്‍.എ പരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിനുവേണ്ടി ഒരു പമ്പിനെ വയനാട്‌ പൂക്കോട്‌ പ്രവര്‍ത്തിക്കുന്ന വെറ്ററിനറി കോളജിലേക്ക്‌ കൊണ്ടുപോയി. പറശിനിക്കടവില്‍ വിരിഞ്ഞ കുഞ്ഞുങ്ങളും കഴിഞ്ഞ ദിവസം കൊട്ടിയൂരില്‍ വിരിഞ്ഞ രാജവെമ്പാല കുഞ്ഞുങ്ങളും ഒരേ പാമ്പിന്റെ മുട്ടകളില്‍ നിന്നാണോ എന്ന കാര്യമാണ്‌ പരിശോധിക്കുക. ഇത്‌ സംബന്ധിച്ച്‌ വനം വകുപ്പിന്‌ രേഖാമൂലം പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും ആക്ഷേപങ്ങളുയര്‍ന്നത്‌ ശ്രദ്ധയില്‍പ്പെട്ട്‌ പരിശോധനക്ക്‌ വനം വകുപ്പ്‌ തന്നെ മുന്‍കൈയെടുക്കുകയായിരുന്നു.
എന്നാല്‍ വിവാദം തീര്‍ത്തും വസ്‌തുതാ വിരുദ്ധമാണെന്നും പറശ്ശിനിക്കടവ്‌ പാമ്‌ബുവളര്‍ത്തുകേന്ദ്രത്തില്‍ കൃത്രിമ ആവാസവ്യവസ്‌ഥ സൃഷ്‌ടിച്ച്‌ പാമ്പുകളെ ഇണചേര്‍ത്ത്‌ മുട്ടവിരിയിച്ചതാണെന്നും ഇതിന്‌ വ്യക്‌തമായ രേഖകളും ഫോട്ടോകള്‍ ഉള്‍പ്പെടെ തെളിവുകളുണ്ടെന്നും, പാമ്പുപിടുത്തക്കാര്‍ക്കിടയിലെ ചില തര്‍ക്കങ്ങളാണ്‌ ഇപ്പോഴത്തെ പരാതികള്‍ക്ക്‌ കാരണമെന്നും പാര്‍ക്ക്‌ ഡയരക്‌ടര്‍ പ്ര?ഫ. ഇ. കുഞ്ഞിരാമന്‍ പറയുന്നു. കൃത്രിമ ആവാസവ്യവസ്‌ഥ സൃഷ്‌ടിച്ച്‌ രാജെവമ്പാലകളെ ഇണചേര്‍ത്ത്‌ മുട്ടകള്‍ വിരിയിച്ചെടുത്ത ഇന്ത്യയിലെ രണ്ടാമത്തേയും കേരളത്തിലെ ആദ്യത്തേയും സംഭവമായാണ്‌ പറശ്ശിനിക്കടവിലെ രാജവെമ്പാല മുട്ട വിരിഞ്ഞത്‌ കണക്കാക്കുന്നത്‌. മംഗളൂരുവിനടുത്ത്‌ പിലിക്കുളയിലെ ശിവരാമകാരന്ത്‌ ബയോളജിക്കല്‍ പാര്‍ക്കില്‍ 2011 ജൂലൈ 31 ന്‌ ഇതിന്‌ മുമ്പ്‌ കൃത്രിമ ആവാസവ്യവസ്‌ഥയില്‍ രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞത്‌.
147 മുട്ടകളില്‍ 32 എണ്ണമാണ്‌ അന്ന്‌ വിരിഞ്ഞുവന്നത്‌. പറശ്ശിനിക്കടവില്‍ നേരത്തെ രണ്ട്‌ തവണ പറശിനിക്കടവില്‍ രാജവെമ്പാലകളെ ഇണചേര്‍ത്തിരുന്നുവെങ്കിലും മുട്ടകള്‍ ഫംഗസ്‌ ബാധിച്ച്‌ നശിക്കുകയായിരുന്നു.
ആദ്യതവണ 21 മുട്ടകളാണ്‌ ഇട്ടതെങ്കില്‍ രണ്ടാംതവണ ഇണചേര്‍ന്നതല്ലാതെ മുട്ടകളിടാത്തതിനാല്‍ വിജയിച്ചില്ല. ഇക്കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിലാണ്‌ കൃത്രിമ ആവാസവ്യവസ്‌ഥ സൃഷ്‌ടിച്ച്‌ ആണ്‍-പെണ്‍പാമ്പുകളെ വീണ്ടും ഇണചേര്‍ത്തത്‌. മെയ്‌ 29 നാണ്‌ പാമ്പ്‌ മുട്ടയിട്ടത്‌ പാര്‍ക്ക്‌ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്‌. അന്നുമുതല്‍ തന്നെ അതീവ രഹസ്യമായി മുട്ടകള്‍ക്ക്‌ വിരിയാനാവശ്യമായ സ്വാഭാവിക അന്തരീഷം പാര്‍ക്ക്‌ അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.
സന്ദര്‍ശകരെ ആരെയും പാമ്പ്‌് മുട്ടകള്‍ക്ക്‌ അടയിരിക്കുന്ന വിവരം അറിയിച്ചിരുന്നില്ല. ആറ്‌ മാസക്കാലത്തേക്ക്‌ അതീവശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കില്‍ രാജവെമ്പാല കുഞ്ഞുങ്ങള്‍ ചത്തുപോകാനിടയുള്ളതിനാല്‍ ഇവയെ വളര്‍ത്തിയെടുക്കലാണ്‌ അതീവസാഹസമായ കാര്യമെന്നും സ്‌നേക്ക്‌ പാര്‍ക്ക്‌ അധികൃതര്‍ പറഞ്ഞു. പുതിയ നിരവധി പദ്ധതികളുമായി പറശ്ശിനിക്കടവ്‌ പാമ്പുവളര്‍ത്തു കേന്ദ്രവും മിനി സൂവും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയരാനൊരുങ്ങുന്നതിനിടയിലാണ്‌ പുതിയ വിവാദം.

Ads by Google
Advertisement
Wednesday 01 Aug 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW