Friday, September 14, 2018 Last Updated 5 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.16 AM

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന്‌ ആറളം പുനരധിവാസ മേഖലയെ ബന്ധിപ്പിക്കുന്ന വളയംചാല്‍ തൂക്കുപാലം.

uploads/news/2018/08/237762/2.jpg

പേരാവൂര്‍: കനത്ത മഴയിലും വെള്ളപ്പാച്ചിലും ആറളം ഫാം പുനരധിവാസ മേഖലയിലേക്ക്‌ എത്താനുള്ള വളയംചാല്‍ തൂക്കുപാലം തകര്‍ന്നു. ചൊവ്വാഴ്‌ച രാവിലെ പെയ്‌ത കനത്ത മഴയിലാണ്‌ തൂക്കുപാലം ഒലിച്ചു പോയത്‌.കണിച്ചാര്‍-കേളകം പഞ്ചായത്തുകളെ ആദിവാസി പുനരധിവാസ മേഖലയുമായി ബന്ധിപ്പിക്കുന്ന പാലമാണ്‌ തകര്‍ന്നത്‌.പാലം തകര്‍ന്നതോടെ ആറളം ഫാമിലെ ആദിവാസി കുടുബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്‌.പാലം തകര്‍ന്നയിടം സണ്ണി ജോസഫ്‌ എംഎല്‍എ,ബ്ലോക്ക്‌ പഞ്ചായത്തംഗം വര്‍ഗീസ്‌ ജോസഫ്‌ നടപ്പുറം,സിപിഐഎം നേതാക്കളായ സി.ടി അനീഷ്‌,കെ.എം ജോര്‍ജ്‌ എന്നിവര്‍ സന്ദര്‍ശിച്ചു.വളയംചാല്‍ തൂക്കു പാലം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്‌ കലക്‌ടറോട്‌ ആവശ്യപ്പെട്ടതായി സണ്ണി ജോസഫ്‌ എംഎല്‍എ പറഞ്ഞു.
ലക്ഷങ്ങള്‍ ചെലവഴിച്ച്‌ അടയ്‌ക്കാത്തോട്‌ മുട്ടുമാറ്റിയില്‍ നിര്‍മ്മിച്ച ആനപ്രതിരോധ മതില്‍ കനത്തമഴയില്‍ തകര്‍ന്നു.മലവെള്ളപ്പാച്ചലില്‍ അടയ്‌ക്കാത്തോട്‌ ചാപ്പത്തോട്‌ ഗതിമാറി ഒഴുകിയാണ്‌ ആന പ്രതിരോധ മതില്‍ തകര്‍ന്നത്‌.കുത്തൊഴുക്കില്‍ പ്രതിരോധ മതില്‍ ചെരിഞ്ഞ നിലയിലാണ്‌.ശക്‌തമായ മഴ തുടരുകയാണെങ്കില്‍ ബാക്കിയുള്ള പ്രതിരോധ മതില്‍ തകരാന്‍ സാധ്യതയുണ്ട്‌.സണ്ണി ജോസഫ്‌ എംഎല്‍എ,കേളകം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ രാജന്‍ അടുക്കോലില്‍,പഞ്ചായത്തംഗം വി.ടി ജോയി,ഫാ.മനോജ്‌ ഒറ്റപ്ലാക്കല്‍ തുടങ്ങിയവര്‍ സ്‌ഥലം സന്ദര്‍ശിച്ചു.
ആറളം വനത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ രാമച്ചി തൂക്കുപാലം തകര്‍ന്ന്‌ ഡെപ്യൂട്ടി റെയ്‌ഞ്ചര്‍ ഉള്‍പ്പെടെ ആറു ഉദ്യോഗസ്‌ഥര്‍ ഉള്‍വനത്തില്‍ കുടുങ്ങി.ചൊവ്വാഴ്‌ച എട്ടു മണിയോടെയാണ്‌ ഉരുള്‍പൊട്ടല്‍ ഉണ്ടായത്‌.പുഴയിലെ കുത്തൊഴുക്കില്‍ തൂക്കുപാലം ഒഴുകി പോവുകയായിരുന്നു.ആറളം വനത്തിലെ നരിക്കടവ്‌ ഫോറസ്‌റ്റ് ഓഫീസില്‍ ജോലി ചെയ്ുയകയായിരുന്ന ഡെപ്യൂട്ടി റെയ്‌ഞ്ചര്‍ വിജിത്ത്‌ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരാണ്‌ കുടുങ്ങിയത്‌.നീണ്ട മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ ഇവരെ പുറത്തെത്തിക്കാനായത്‌.
കനത്ത മഴയില്‍ പേരാവൂര്‍ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കാക്കയങ്ങാട്‌ ടൗണില്‍ വെള്ളം കയറി ഗതാഗതം നിലച്ചു. കൊമ്മേരി ശ്രീ നാരായണ മഠത്തിന്‌ സമീപം വെള്ളം കയറി മൂന്നു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കുനിത്തല ചൗള നഗറിലും വീടിനുള്ളില്‍ വെള്ളം കയറി.കോളയാട്‌ പഞ്ചായത്തിലെ അഞ്ച്‌ വീടുകളില്‍ വെള്ളം കയറി നാശമുണ്ടായി.കോളയാട്‌ ടൗണിലെ മോഹന ഹോട്ടലിന്റെ പിന്‍ വശം ഇടിഞ്ഞ്‌ വീണു.കൊമ്മേരിയിലെ കണ്ണോത്തും കണ്ടി കുഞ്ഞാമി, വാച്ചാലി കല്ലു, പൊങ്ങോളി പാറു, ചിറ്റത്ത്‌ ജോണ്‍ ചാക്കോ, പുന്നപ്പാലത്തെ കുഴിപ്പള്ളി സുരേന്ദ്രന്റെ വീട്‌ എന്നിവ വെള്ളം കയറി ഭാഗികമായി നശിച്ചു.ചെക്കേരിയിലെ തെനിയാടന്‍ ഭാസ്‌ക്കരന്റെ വീടിന്‌ മുകളില്‍ മണ്‍തിട്ടയിടിഞ്ഞ്‌ വീണ്‌ വീട്‌ ഭാഗികമായി തകര്‍ന്നു.കോളയാട്‌ ടൗണിലെ മനോജിന്റെ ഉടമസ്‌ഥത യിലുള്ള ഹോട്ടല്‍ മോഹനയുടെ പിന്‍ഭാഗവും മുകളിലത്തെ നിലയിലെ കലാതീരം സാംസ്‌കാരിക വേദിയുടെ ഓഫീസ്‌ പൂര്‍ണ്ണമായും തകര്‍ന്നു. പേരാവൂര്‍ നിടുംപൊയില്‍ റോഡില്‍ എ.എസ്‌.നഗറിന്‌ സമീപം വെള്ളം കയറി ഗതാഗതം ഭാഗികമായി മുടങ്ങി. കുനിത്തല മുക്കിലെ രാധാലയത്തില്‍ ബാലന്‍ നായരുടെ വീട്ടു മതില്‍ കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ തകര്‍ന്നു.

Ads by Google
Advertisement
Wednesday 01 Aug 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW