Wednesday, November 14, 2018 Last Updated 28 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.16 AM

വയല്‍ക്കിളികള്‍ ചര്‍ച്ചക്കായി ഡല്‍ഹിയിലേക്ക്‌ സുരേഷ്‌ കീഴാറ്റൂരും നമ്പ്രാടത്ത്‌ ജാനകിയും പങ്കെടുക്കും

uploads/news/2018/08/237761/1.jpg

കണ്ണൂര്‍: കീഴാറ്റൂരില്‍ പാടം നികത്തി ദേശീയ പാത നിര്‍മ്മിക്കാനുള്ള അലൈന്‍മെന്റിന്റെ ത്രിഡി നോട്ടിഫിക്കേഷന്‍ താല്‍ക്കാലികമായി മരവിപ്പിച്ചതിനു പിന്നാലെ വയല്‍ക്കിളികള്‍ ചര്‍ച്ചക്കായി ഡല്‍ഹിയിലേക്ക്‌. ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നാണ്‌ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതീക്ഷകളോടെയാണ്‌ വയല്‍ക്കിളികള്‍ ചര്‍ച്ചയെ കാണുന്നത്‌. അലൈന്‍മെന്റ്‌ മാറ്റുന്നത്‌ സംബന്ധിച്ചുള്ള വിഷയങ്ങള്‍ക്കാണ്‌ ചര്‍ച്ചയില്‍ ഉന്നല്‍ നല്‍കുകയെന്ന്‌ വയല്‍ക്കിളികള്‍ പറഞ്ഞു.ഈ മാസം മൂന്നിനാണ്‌് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്‌ മന്ത്രി നിതിന്‍ ഗഡ്‌ഗരിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച. ചര്‍ച്ചയില്‍ വയല്‍ക്കിളികളെ പ്രതിനിധീകരിച്ച്‌ അഞ്ചുപേര്‍ പങ്കെടുക്കും. സുരേഷ്‌ കീഴാറ്റൂര്‍, നമ്പ്രാടത്ത്‌ ജാനകി, പി.ബാലകൃഷ്‌ണന്‍, ടി.പി.രതീഷ്‌, പി.ലക്ഷ്‌മണന്‍ എന്നിവരാണ്‌ പങ്കെടുക്കുക.
3ന്‌ ഉച്ചക്ക്‌ ഒരുമണിക്കാണ്‌ ചര്‍ച്ചക്ക്‌ സമയം നിശ്‌ചയിച്ചിട്ടുള്ളത്‌. ഇവരെ കൂടാതെ പ്രമുഖ പരിസ്‌ഥിതി പ്രവര്‍ത്തകനായ ഹരീഷ്‌ വാസുദേവനും ചര്‍ച്ചയും പങ്കെടുക്കും.വയല്‍ക്കളികള്‍ ഹൈക്കോടതയില്‍ കൊടുത്ത കേസ്‌ വാദിക്കുന്നത്‌ ഹരീഷ്‌ വാസുദേവണ്‌. ഇവര്‍ക്ക്‌ പുറമെ ബിജെപി സംസ്‌ഥാന പ്രസിഡണ്ട്‌ പി.എസ്‌.ശ്രീധരന്‍പുള്ള, പി.കെ.കൃഷ്‌ണദാസ്‌ ഉള്‍പ്പെടെയുള്ള കേരള നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.

Ads by Google
Advertisement
Wednesday 01 Aug 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW