Friday, September 14, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.16 AM

പോപ്പുലര്‍ ഫ്രണ്ടിന്റെ മതഭ്രന്തും സിപിഎമ്മിന്റെ അധികാര ഭ്രാന്തും കേരളത്തെ കുരുതിക്കളമാക്കി: പി.കെ.കൃഷ്‌ണദാസ്‌

കണ്ണൂര്‍: രാജ്യദ്രോഹികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ മതഭ്രാന്തും സി.പി.എമ്മിന്റെ അധികാരഭ്രാന്തുമാണ്‌ കേരളത്തെ കുരുതിക്കളമാക്കിയതെന്ന്‌ ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കഷ്‌ണദാസ്‌. കണ്ണവത്ത്‌ പോപ്പുലര്‍ ഫ്രണ്ട്‌ സംഘം വെട്ടിക്കൊലപ്പെടുത്തിയ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ്‌ വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബിജെപി കണ്ണൂര്‍ കലക്‌ട്രേറ്റിലേക്ക്‌ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം നേതൃത്വവും പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വവും കേരളത്തില്‍ ഒത്തുകളി രാഷ്‌ട്രീയമാണ്‌ നടപ്പിലാക്കുന്നത്‌. പിണറായിയുടെ ലക്ഷ്യം കേരളത്തില്‍ അധികാരത്തുടര്‍ച്ച നടപ്പാക്കുകയെന്നതാണ്‌. അധികാരത്തിനുവേണ്ടി എന്ത്‌ വിട്ടുവീഴ്‌ചയും ചെയ്യുകയെന്ന നയമാണ്‌ സി.പി.എം നടപ്പാക്കുന്നത്‌. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയോടെ വടകര, കോഴിക്കോട്‌, വയനാട്‌ സീറ്റുകള്‍ തിരിച്ച്‌ പിടിക്കുയാണ്‌ സി.പി.എം ലക്ഷ്യമിടുന്നത്‌. പോപ്പുലര്‍ ഫ്രണ്ടിനെതിരായ സി.പി.എം പ്രതിഷേധം അഭിനയം മാത്രമാണ്‌. അഭിനയം അവസാനിപ്പിച്ച്‌ ആത്മാര്‍ത്ഥത തെളിയിക്കാന്‍ കൊലപാതകക്കേസുകളില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ യു.എ.പി.എ ചുത്തുന്നതോടൊപ്പം എന്‍.ഐ.എ അനേ്വഷണത്തിന്‌ ഉത്തരവിടണമെന്നും കൃഷ്‌ണദാസ്‌ പറഞ്ഞു.
തലശ്ശേരിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ ഫസലിന്റെയും എസ.്‌എഫ്‌.ഐ നേതാവ്‌ അഭിമന്യുവിന്റെയും കൊലപാതകക്കേസുകളില്‍ ഒത്തു തീര്‍പ്പിനാണ്‌ സി.പി.എം ശ്രമിക്കുന്നത്‌. ഫസല്‍ വധക്കേസില്‍ കാരായിമാരുള്‍പ്പടെയുള്ള സി.പി.എം നേതാക്കന്‍മാരാണ്‌ പ്രതികള്‍. കേസില്‍ വിചാരണയാരംഭിക്കാനിരിക്കെ ഇവരെ ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ധാരണയിലെത്താനാണ്‌ സി.പി.എം നേതൃത്വം ശ്രമിക്കുന്നത്‌. പിണറായിക്കും കോടിയേരിക്കും പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വവുമായി നല്ലബന്ധമാണുള്ളത്‌. ഈ ധാരണയുടെ അടിസ്‌ഥാനത്തിലാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ അധികാരത്തിലെത്തിയത്‌. സമീപകാലത്തായി സി.പി.എം നേതാക്കള്‍ നടത്തിയ വിദേശ യാത്രകളും സാമ്പത്തിക ഇടപാടുകളും അനേ്വഷണ പരിധിയില്‍ വരണം- അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ പി.സത്യപ്രകാശ്‌ അധ്യക്ഷത വഹിച്ചു. സേ്‌റ്ററ്റ്‌ സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്‌ജിത്ത്‌ സംസാരിച്ചു. ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, എ.പി.ഗംഗാധരന്‍, എന്‍.ഹരിദാസ്‌, കെ.രാധാകൃഷ്‌ണന്‍, എ.ഒ.രാമചന്ദ്രന്‍, വിജയന്‍ വട്ടിപ്രം, ബിജു ഏളക്കുഴി, സി.സി.രതീഷ്‌, എന്‍.രതി, കെ.പി.സരസ്വതി, സുജാത പ്രകാശന്‍, സ്‌മിത ജയമോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 01 Aug 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW