Saturday, November 17, 2018 Last Updated 7 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.15 AM

എറണാകുളം, ഇടുക്കി ജില്ലകളില്‍ ജാഗ്രതയോടെ അഗ്നിശമനസേന

uploads/news/2018/08/237748/3.jpg

കൊച്ചി: ഇടുക്കി ഡാം തുറന്ന്‌ ജലമൊഴുക്കിയാലുണ്ടാകുന്ന ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്‌ജമായി അഗ്നിശമന സേന. അണക്കെട്ട്‌ തുറന്നാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള സ്‌ഥലങ്ങളെക്കുറിച്ച്‌ വിശദമായി പഠനം നടത്തി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ തയാറെടുപ്പുകള്‍ നടത്തിയിരിക്കുന്നതെന്ന്‌ അഗ്നിശമന സേന ടെക്‌നിക്കല്‍ ഡയറക്‌ടര്‍ ആര്‍. പ്രസാദ്‌ പറഞ്ഞു. ഇടുക്കിയിലും എറണാകുളം ജില്ലയില്‍ ആലുവയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്‌. അണക്കെട്ടു തുറന്നാല്‍ വെള്ളമെത്തുന്ന പ്രദേശങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിശമന സേനയുടെ 360 ജീവനക്കാരെ വിന്യസിച്ചു. എറണാകുളം ജില്ലയില്‍ ദുരന്തബാധിത പ്രദേശമായി കണക്കാക്കുന്ന ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം, നോര്‍ത്ത്‌ പറവൂര്‍, ഏലൂര്‍ തുടങ്ങിയ പ്രദേശങ്ങളെ 16 സെക്‌ടറുകളായി വിഭജിച്ച്‌ ഓരോ സെക്‌ടറിന്റെയും ചുമതല ഓരോ സ്‌റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. സമാന്തരമായി ഇടുക്കി ജില്ലയിലെ ദുരിന്തബാധിത പ്രദേശമായേക്കാവുന്ന ചെറുതോണി, തടിയമ്പാട്‌, കരിമ്പന്‍, വിമലഗിരി, കീരിത്തോട്‌, പനംകൂട്ടി തുടങ്ങിയ സ്‌ഥലങ്ങളെ എട്ടു സെക്‌ടറുകളായി തിരിച്ചിട്ടുണ്ട്‌. ഇടുക്കി ജില്ലയില്‍ 140 ഉദ്യോഗസ്‌ഥരെയും എറണാകുളത്ത്‌ 220 പേരെയുമാണ്‌ നിയോഗിച്ചിരിക്കുന്നത്‌. 11 സ്‌കൂബാ വാനുകള്‍, 16 ആംബുലന്‍സുകള്‍, 15 റബര്‍ ഡിങ്കികള്‍, 18 ഇന്‍ഫ്‌ളേറ്റബിള്‍ ടവര്‍ ലൈറ്റുകള്‍, 50 ചെയിന്‍സോ കൂടാതെ ലൈഫ്‌ ബോയ, ലൈഫ്‌ ജാക്കറ്റ്‌, റോപ്പ്‌, സ്‌കെച്ചര്‍ എന്നിവയും ജില്ലകളിലെ വിവിധ സെക്‌ടറുകളില്‍ ക്രമീകരിച്ചിട്ടുണ്ട്‌. 50 സ്‌കൂബാ ടീമിനെയും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്‌. റെഡ്‌ അലര്‍ട്ട്‌ ലഭിച്ചു കഴിഞ്ഞാല്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച്‌ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
പെട്ടെന്ന്‌ അണക്കെട്ട്‌ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സേനാ അംഗങ്ങളെ വിന്യസിക്കുക ബുദ്ധിമുട്ടായതിനാലാണ്‌ അടിയന്തര സാഹചര്യം മുന്നില്‍ കണ്ട്‌ രണ്ടു ജില്ലകളിലും നേരത്തെതന്നെ ജീവനക്കാരെ നിയോഗിച്ചതെന്ന്‌ അധികൃതര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നും കൂടുതല്‍ ജീവനക്കാരെ എത്തിക്കുന്നതിന്‌ ബന്ധപ്പെട്ട ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ആശയ വിനിമയത്തിനു വേണ്ടി മെഗാഫോണുകള്‍, വാക്കിടോക്കികള്‍, സിയുജി സിമ്മുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്‌. ജീവനക്കാരോട്‌ അവധികള്‍ റദ്ദ്‌ ചെയ്‌ത് ഡ്യൂട്ടിയില്‍ പ്രവേശിക്കുവാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ ആര്‍. പ്രസാദ്‌ പറഞ്ഞു.

Ads by Google
Advertisement
Wednesday 01 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW