Friday, September 14, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 12.15 AM

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

uploads/news/2018/08/237747/2.jpg

കോലഞ്ചേരി: കടമറ്റത്ത്‌ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന്‌ പീഡിപ്പിച്ചു. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ കുട്ടികള്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരോടാണ്‌ പീഡിപ്പിച്ച വിവരം പറഞ്ഞത്‌. ചൈല്‍ഡ്‌ ലൈന്‍ നല്‍കിയ പരാതിയിന്മേല്‍ കുട്ടികളുടെ അമ്മയുടെ കാമുകനേയും സുഹൃത്തിനേയും പുത്തന്‍കുരിശ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കന്യാകുമാരി സ്വദേശികളായ ദര്‍പ്പകുളം മുടവൂര്‍ ബൈജു(38), ചെമ്പിലാവില അന്തക്കോട്‌ രാജന്‍(40) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. രണ്ട്‌ കുട്ടികളോടൊപ്പം വാടകയ്‌ക്ക് താമസിക്കുകയായിരുന്നു യുവതി. അയല്‍വാസികളായ മേശിരി പണിക്കാരായ പ്രതികളുടെ വീട്ടില്‍ ടി.വി കാണാന്‍ എത്തിയപ്പോഴാണ്‌ പീഡനം നടന്നതെന്നാണ്‌ കുട്ടികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്‌. മൂന്നു മാസത്തോളം പീഡിപ്പിച്ചതായും കുട്ടികള്‍ പറഞ്ഞു. പ്രതികള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി സി.ഐ. സാജന്‍ സേവ്യര്‍ അറിയിച്ചു. എസ്‌.ഐ. കെ.പി. ജയപ്രസാദ്‌, പി.സി. ജയകുമാര്‍, അനില്‍കുമാര്‍, രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടത്തിയത്‌. പ്രതികളെ കോലഞ്ചേരി കോടതി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Wednesday 01 Aug 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW