Saturday, September 15, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 01.00 AM

തര്‍ക്കം തീരുന്നു; ലോറി സ്‌റ്റാന്‍ഡ്‌ കോയാറോഡിലേക്ക്‌

uploads/news/2018/07/237524/2.jpg

കോഴിക്കോട്‌: ലോറി സ്‌റ്റാന്‍ഡ്‌ സൗത്ത്‌ ബീച്ചില്‍ നിന്ന്‌ കോയാറോഡിലേക്ക്‌ മാറ്റുന്നതു സംബന്ധിച്ച്‌ ലോറി ഉടമകളും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കം തീരുന്നു. കോയാറേഡില്‍ ലോറി സ്‌റ്റാന്‍ഡിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന മുറയ്‌ക്ക് അവിടേക്ക്‌ മാറാന്‍ തയാറാണെന്ന്‌ ലോറി ഉടമകളൂടെ സംഘടനാ നേതാക്കള്‍ വ്യക്‌തമാക്കി.കോയാറോഡില്‍ ഷെഡ്‌ നിര്‍മിക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ ആണ്‌ ഏര്‍പ്പെടുത്തേണ്ടത്‌.
സൗത്ത്‌ ബീച്ച്‌ നവീകരിച്ച്‌ മനോഹരമാക്കിയ സാഹചര്യത്തില്‍ ലോറികള്‍ പാര്‍ക്ക്‌ ചെയ്യുന്ന സ്‌ഥലത്ത്‌ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനാണ്‌ കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നത്‌. മേയ്‌ ഒന്നുമുതല്‍ ലോറി സ്‌റ്റാന്‍ഡ്‌ കോയാറോഡിലേക്ക്‌ മാറ്റാനായിരുന്നു നീക്കം. എന്നാല്‍ ലോറി ഡ്രൈവര്‍മാരുടെയും ഉടമകളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന്‌ സ്‌റ്റാന്‍ഡ്‌ മാറ്റം തടസപ്പെട്ടു കിടക്കുകയായിരുന്നു.
വലിയങ്ങാടിയിലെ വ്യാപാരികളുടെ സൗകര്യം പരിഗണിച്ച്‌ ബീച്ച്‌ സീക്യൂന്‍ ഹോട്ടലിന്റെ പരിസരം മുതല്‍ ഫ്രാന്‍സിസ്‌ റോഡ്‌ വരെയുള്ള കടലോരത്തെ റോഡരുകിലാണ്‌ ലോറികള്‍ ഇതുവരെ പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌. ഇതു ഏറെ പരാതിക്കിടയാക്കിയിരുന്നു. ലോറികള്‍ അലക്ഷ്യമായി പാര്‍ക്ക്‌ ചെയ്യുന്നത്‌ ഗതാഗത തടസത്തിനു കാരണമാകുന്നുവെന്നായിരുന്നു പ്രധാന പരാതി. പലപ്പോളൂം ഇവിടെ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്ന അവസ്‌ഥയും സംജാതമായിരുന്നു.ഈ പ്രദേശത്ത്‌ അപകടങ്ങളില്‍ ആളുകള്‍ മരിക്കുകയും ചെയ്‌തിരുന്നു.
സൗത്ത്‌ ബീച്ചിലെ ലോറി സ്‌റ്റാന്‍ഡ്‌ പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയതായി പരാതി ഉയര്‍ന്നിരുന്നു. ഇവിടെ രാത്രി കാലത്ത്‌ ആള്‍പെരുമാറ്റം കുറയുന്നതു കാരണം മയക്കു മരുന്നു കച്ചവടം വ്യാപകമായിരുന്നു.
ഇവിടെ ഒരു ഒഴിഞ്ഞ കെട്ടിടത്തിന്റെ മുറ്റത്ത്‌ മയക്കുമരുന്നിനടിപ്പെട്ട ഒരാള്‍ കൊലചെയ്യപ്പെടുകയും ഉണ്ടായി. ഈ കേസ്‌ അന്വേഷണം എവിടെയും എത്തിയിട്ടില്ല. ലോറി സ്‌റ്റാന്‍ഡിനോട്‌ ചേര്‍ന്നുള്ള കടപ്പുറത്ത്‌ വലിയ തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായി മാറുകയും ചെയ്‌തു.ഇറച്ചി കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന്‌ ഇവിടെ തള്ളുന്നത്‌ പതിവായിരുന്നു. ഇത്തരത്തില്‍ മാലിന്യവുമായി എത്തിയ ലോറികള്‍ കോര്‍പറേഷന്‍ അധികൃതര്‍ പിടികൂടുകയും ചെയ്‌തിരുന്നു.
സൗത്ത്‌ ബീച്ചില്‍ നിന്ന്‌ മൂന്നു കിലോമീറ്റര്‍ അകലെയുള്ള കോയാറോഡിലേക്ക്‌ ലോറികള്‍ മാറ്റാന്‍ ആദ്യഘട്ടത്തില്‍ ഉടമകള്‍ തയാറായിരുന്നില്ല. അവിടെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഇല്ലെന്നായിരുന്നു അവരുടെ പരാതി.
കോര്‍പറേഷനുമായുള്ള തര്‍ക്കം നീണ്ടപ്പോള്‍ ഡി.ടി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ യു.വി ജോസ്‌ ഈ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.ലോറി ഉടമകളുമായി കലക്‌ടര്‍ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ അവടെ സൗകര്യം ഏര്‍പ്പെടുത്താമെന്ന കലക്‌ടറുടെ ഉറപ്പിലാണ്‌ ലോറി സ്‌റ്റാന്‍ഡ്‌ മാറ്റാന്‍ തീരുമാനമുണ്ടായത്‌.

Ads by Google
Advertisement
Tuesday 31 Jul 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW