Tuesday, November 13, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.59 AM

തടയണ തകര്‍ന്ന്‌ വന്‍നാശം

മുക്കം: ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശേരിയിലെ ക്വാറിയോട്‌ ചേര്‍ന്നുള്ള എം സാന്റ്‌ യൂനിറ്റില്‍ നിര്‍മ്മിച്ച തടയണ തകര്‍ന്ന്‌ വന്‍ നാശം. തടയണയിലെ വെള്ളം താഴ്‌ഭാഗത്തേ വീടുകളിലേക്ക്‌ കുത്തിയൊലിച്ചാണ്‌ വലിയ തോതില്‍ നാശമുണ്ടായത്‌. എം.സാന്‍ഡിന്റെ അവശിഷ്‌ടം കലര്‍ന്ന വെള്ളം കിണറുകളിലെത്തിയതോടെ കുടിവെള്ളം പോലും ഉപയോഗിക്കാനാകാത്ത അവസ്‌ഥയിലാണ്‌ നാട്ടുകാര്‍.
കുന്നിന്‍മുകളില്‍ നിന്നുള്ള കുതിരാടം ചോലയിലെ വെള്ളം ക്വാറി പ്രദേശത്തേക്ക്‌ വഴിതിരിച്ച്‌ വിട്ടാണ്‌ വെള്ളലശേരിയിലെ ക്വാറിയോട്‌ ചേര്‍ന്നുള്ള തടയണയില്‍ ശേഖരിച്ചിരുന്നത്‌. മണല്‍ ചാക്കുകള്‍ നിരത്തി നിര്‍മ്മിച്ചതായിരുന്നു തടയണ. ഒപ്പം എം.സാന്റ്‌ അവശിഷ്‌ടങ്ങളും ഇവിടെ നിക്ഷേപിച്ചു. കനത്ത മഴയില്‍ സംഭരണശേഷിക്കും മുകളില്‍ വെള്ളം എത്തിയതോടെയാണ്‌ തടയണ തകര്‍ന്നത്‌.
താഴ്‌ഭാഗത്തെ എട്ട്‌ വീടുകളിലും പ്രദേശത്തെ കടകളിലും വെള്ളം കയറി. വീട്ടുപകരണങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചു. എം.സാന്റ്‌ മാലിന്യം നിറഞ്ഞതോടെ പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌.
ഉരുണ്യമാക്കല്‍ കോളനിയിലെക്കും അരയങ്കോട്‌ പ്രദേശത്തെക്കും കുടിവെള്ളമെത്തിക്കുന്ന കിണറുകളിലും മലിനജലം നിറഞ്ഞു.
എന്നാല്‍ എത്ര ലിറ്റര്‍ സംഭരണശേഷിയുള്ളതായിരുന്നു എം.സാന്‍ഡ്‌ യൂണിറ്റിലെ തടയണയെന്ന്‌ ഇനിയും വ്യക്‌തമായിട്ടില്ല. സംഭവത്തില്‍ ജില്ലാ കളക്‌ടര്‍ റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്‌

Ads by Google
Advertisement
Tuesday 31 Jul 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW