കോഴിക്കോട് :വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ രൂപീകൃതമായ അഖില കേരള കര്‍ഷക സ്നേഹികള്‍ എന്ന സംഘടനയുടെ ഒന്നാം സംസ്ഥാന സമ്മേളനം ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതല്‍ കോഴിക്കോട് സാമൂതിരി ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2500 അംഗങ്ങള്‍ സംഘടനക്കു കീഴില്‍ സംസ്ഥാന വ്യാപകമായി ഉണ്ടെന്നും ഇവര്‍ പറഞ്ഞു.ഇതോടനുബന്ധിച്ച് രാവിലെ മുതല്‍ കാര്‍ഷിക പ്രദര്‍ശനവും നടക്കും.മൂന്ന് മണി മുതല്‍ പൊതു ജനങ്ങള്‍ക്കായി പ്രദര്‍ശന നഗരി തുറന്നു കൊടുക്കും.വൈകുന്നേരം അഞ്ചു മണിക്കു നടക്കുന്ന ഉല്‍ഘാടന സമ്മേളനം കൃഷി വകുപ്പ് മന്ത്രി വി .എസ് .സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്ും. യമന്ത്രി കെ. ടി .ജലീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.സംസ്ഥാന സെക്രട്ടറി സജീഷ് കോഴിക്കോട്,ഡോ:ശ്രീരാം വി .വിജയി,രാജേഷ്,ഫൗസിയ റസാക്ക് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു