Saturday, November 17, 2018 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.59 AM

ഓണാഘോഷം ഓഗസ്‌റ്റ് 25 മുതല്‍ 29വരെ

കോഴിക്കോട്‌: ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ ആഗസ്‌റ്റ് 25 മുതല്‍ 29 വരെ സംഘടിപ്പിക്കാന്‍ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. ജില്ലാ കളക്‌ടര്‍ യു.വി ജോസ്‌ അധ്യക്ഷത വഹിച്ചു. ഓണപൂക്കളം, നാടകോത്സവം, സാഹിത്യോത്സവം, നാടന്‍കലാമേള, കായികമേള തുടങ്ങിയ വിവിധ പരിപാടികള്‍ ജില്ലയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്‌ കൂടുതല്‍ പങ്കാളിത്തം നല്‍കി നടത്താനാണ്‌ തീരുമാനം. പ്രധാന വേദിയില്‍ മുഖ്യ സ്‌പോണ്‍സര്‍മാരുടെ പങ്കാളിത്തത്തോടെയുളള പരിപാടികള്‍ നടത്തും. നിപ വൈറസ്‌ ബാധയുടേയും കാലവര്‍ഷകെടുതിയുടേയും പശ്‌ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ മിതമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിക്കണമെന്നാണ്‌ ആലോചന യോഗത്തില്‍ പങ്കെടുത്തവര്‍ നിര്‍ദ്ദേശിച്ചത്‌.

Ads by Google
Advertisement
Tuesday 31 Jul 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW