Saturday, September 15, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 12.59 AM

കായലോട്ട്‌ താഴയിലെ കൈവശാവകാശ പ്രശ്‌നം പരിഹരിക്കണം: കര്‍ഷകകോണ്‍ഗ്രസ്‌

നാദാപുരം ; ചെക്യാട്‌ വില്ലേജിലെ കായലോട്ട്‌ താഴയിലെ നൂറു കണക്കിന്‌ കര്‍ഷകരുടെ കൈവശാവകാശ പ്രശ്‌നത്തിന്‌ ഉടന്‍ പരിഹാരം കാണണമെന്ന്‌ കര്‍ഷക കോണ്‍ഗ്രസ്സ്‌ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു . അകാരണമായി ക്രയവിക്രയം തടഞ്ഞു വെക്കുകയും , നികുതി സ്വീകരിക്കാതെയും കര്‍ഷകരെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്‌ . ഇത്‌ കാരണം ബി.എസ്‌.എഫ്‌ ക്യാമ്പിന്‌ കിലോമീറ്ററുകള്‍ അകലെയുള്ള കര്‍ഷകര്‍ വരെ കടുത്ത പ്രതിസന്ധിയിലാണ്‌ .
സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ സമര പരിപാടികളുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു . നിയോജകമണ്ഡലം പ്രെസിഡന്റ്‌ പി കെ സുരേന്ദന്‍ അധ്യക്ഷത വഹിച്ചു .
ജില്ലാപ്രസിഡണ്ട്‌ ഐപ്പ്‌ വടക്കേത്തടം ഉദ്‌ഘാടനം ചെയ്‌തു .
കോരംകോട്ട്‌ മൊയ്‌തു , ജോസ്‌ പെരക്കാത്തോട്ടം , ജോസഫ്‌ കാഞ്ഞിരത്തിങ്കല്‍ ,മൊയ്‌തു കോട്‌ക്കണ്ടി, ഓ വി ബിന്ദു , ഇ കെ ഹമീദ്‌ , അമ്മദ്‌ മാട്ടാന്‍ , പി.പി , രവീന്ദ്രന്‍ ,എന്‍ പി മൊയ്‌തു , ഒ പി ഗോപാലന്‍ ,പി കെ ശശീന്ദ്രന്‍ , ജോണ്‍സന്‍ പുഞ്ചവാടി , വി കെ സുമേഷ്‌ , പി കരുണന്‍ ,വി കെ ജോയ്‌ , കെ പി ഹമീദ്‌ എന്നിവര്‍ സംസാരിച്ചു

Ads by Google
Advertisement
Tuesday 31 Jul 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW